നടി ദിയ കൃഷ്ണ ആലില വയറ് കാണിച്ചുള്ള ഈ നില്‍പ്പ് നില്‍ക്കുന്നത് അങ്ങ് പാരീസിലാണ്.. യുവനടികളെല്ലാം…..
ഇവിടെ ആരും ഒരു സന്തോഷവും കണ്ടെത്തുന്നില്ല എല്ലാവരും ചുറ്റിയടിക്കുകയാണ്, പ്രകാശത്തിന്റെയും പ്രണയത്തിന്റെയും കലാകാരന്മാരുടെയുമെല്ലാം നഗരമെന്നറിയപ്പെടുന്ന പാരീസില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് ദിയ കൃഷ്ണ. പിങ്ക് കോട്ടും ജീന്‍സും ബൂട്ട്സുമണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരിയായ ഹന്‍സികയാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്.യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത വേറെയും നിരവധി ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ദിയ പങ്കിട്ടിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈഫല്‍ ടവര്‍ കൂടാതെ ബസിലിക്ക ഓഫ് സാക്രെ-കോര്‍, ലൂവ്രെ മ്യൂസിയം, സെന്റര്‍ പോംപിഡോ, മ്യൂസി ഡി ഓര്‍സെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്റെ ശവകുടീരം, വെര്‍സൈല്‍സ് കൊട്ടാരം, ഫോണ്ടെയ്ന്‍ബ്ലൂ കൊട്ടാരം മുതലായവയുമെല്ലാം പാരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. എല്ലാ സ്ഥലങ്ങളും ചുറ്റിക്കറങ്ങി വരട്ടെ ദിയയും. FC