ദൃശ്യം രണ്ടാം ഭാഗം ഷൂട്ടിങ് കഴിഞ്ഞു-മോഹന്‍ ലാലും മീനയും മക്കളും പിരിഞ്ഞു.
56 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളുമായാണ് ദൃശ്യം രണ്ടാം ഭാഗം തുടങ്ങിയത്.എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ ഉത്സാഹവും താരങ്ങളുടെ മികച്ച സഹകരണവും കോവിഡിന്റെ വ്യാപനവും കരുതലും കൊണ്ട് 46 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയായി.
അഭിനയിക്കാനെത്തിയ താരങ്ങളെല്ലാം വേര് പിരിഞ്ഞു.ദൃശ്യത്തിലെ കുടുംബം അവരവരുടെ വീടുകളിലേക്ക് മടങ്ങി.സെപ്റ്റംബര്‍ 21നായിരുന്നു ഷൂട്ട് തുടങ്ങിയത്.ചെന്നൈയില്‍ നിന്ന് മീന PP കിറ്റ് ധരിച്ച് ഫ്ളൈറ്റില്‍ വന്നത് അതിന്റെ അനുഭവം പറഞ്ഞിരുന്നു.ഫോട്ടോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
ഷൂട്ടിങ് തുടങ്ങിയത് മുതല്‍ വളരെ കരുതലോടെയായിരുന്നു കാര്യങ്ങള്‍ മോഹന്‍ ലാല്‍ അടക്കമുള്ള താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ ലാല്‍, മീന,അന്‍സിബ,എസ്തര്,സിദ്ദിഖ്,ആശ ശരത്ത് തുടങ്ങിയവരാണ് ലീഡിങ് താരങ്ങള്‍ ബാക്കിയുള്ളവരെ ചിത്രം ഇറങ്ങിയതിന് ശേഷം കാണാം.സായ്കുമാര്,മുരളി ഗോപി കൂടി എത്തുന്നതോടെ ചിത്രം ഒന്നുകൂടി തിളങ്ങും.
ഫിലീം കോര്‍ട്ട്.