നടി എസ്തര് മാറ്റി പിടിച്ചിരിക്കുകയാണ് മഞ്ഞ സാരിയില്‍ വല്ലാത്ത തിളക്കം.. ലാലേട്ടന്റെ മകളായതല്ലെ……
‘
പത്ത് വര്‍ഷത്തിന് മുകളിലായി സിനിമകളില്‍ ബാലതാരമായി വേഷമിട്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര് അനില്‍. എസ്തര് എന്ന പേര് കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം ദൃശ്യം ആയിരിക്കും. ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അത്.
ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയതോടെ എസ്തറിന് അന്യഭാഷകളില്‍ നിന്ന് വരെ അവസരം ലഭിച്ചു. അനുമോളായി എസ്തറിന്റെ ക്ലൈമാക്സിലെ പ്രകടനം ഓരോ പ്രേക്ഷകനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ മറ്റ് പല കഥാപാത്രങ്ങള്‍ക്കും താരങ്ങള്‍ മാറിയപ്പോഴും എസ്തര് തന്നെയായിരുന്നു അവിടെ ആ കഥാപാത്രത്തെയും അവതരിപ്പിച്ച് കൈയടികള്‍ നേടിയത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നപ്പോഴും എസ്തര് ആ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ജാക്ക് ആന്‍ഡ് ജില്ലാണ് എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരുപക്ഷേ അടുത്ത് തന്നെ എസ്തറിനെ നായികയായി കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എസ്തറിന്റെ അടുത്ത ഇറങ്ങാനുള്ളത് തമിഴ് ചിത്രമായ വി 3-യാണ്. വരലക്ഷ്മി ശരത് കുമാറാണ് അതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതെ സമയം ജന്മനാടായ വയനാട്ടിലെ വീട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് എസ്തര്. സാരി ബ്രാന്‍ഡായ എലഗന്റ് ഫാഷന്‍ വേയ്ക്ക് വേണ്ടി മഞ്ഞ നിറത്തിലെ മനോഹരമായ സാരിയണിഞ്ഞ് അതി സുന്ദരിയായിട്ടാണ് എസ്തറിനെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ബനാറസി സാരിയാണ് ഇത്. ഫാത്തിമയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകര്‍ കമന്റുകള്‍.