ഒരുങ്ങി കഴിഞ്ഞാല്‍ പിന്നെ അകത്താണോ പുറത്താണോ എന്നൊന്നുമില്ല കണ്ടില്ലേ നടി സ്വാധികയുടെ പുതിയത്….
‘പട്ടുസാരി’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനയത്രിയാണ് സാധിക വേണുഗോപാല്‍. അതിന് ഒരുപാട് മുമ്പ് തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ സാധികയുടെ കരിയറില്‍ വഴിത്തിരിവായത് പട്ടുസാരിയിലെ കഥാപാത്രമായിരുന്നു. അതിന് ശേഷമാണ് സാധികയ്ക്ക് സിനിമയില്‍ പോലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നത്.
എം.ബി.എ ബിരുദധാരിയായ സാധിക, പഠന കാലത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മാതാപിതാക്കള്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ ആയിരുന്നത് കൊണ്ട് തന്നെ സാധികയും സിനിമയോട് തന്നെ താല്പര്യം കാണിച്ചിരുന്നു. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മകൂട്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സാധിക പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.
വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധം സാധിക വേര്‍പ്പെടുത്തി അഭിനയത്തില്‍ കൂടുതല്‍ സജീവമായി. ഈ വര്‍ഷം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സാധിക അഭിനയിച്ചിട്ടുണ്ട്. മോണ്‍സ്റ്റര്‍, ആറാട്ട്, പാപ്പന്, ഫോര്‍, അഞ്ചില്‍ ഒരാള്‍ തസ്കരന് തുടങ്ങിയ സിനിമകളില്‍ ഈ വര്‍ഷം സാധിക അഭിനയിച്ചിട്ടുണ്ട്. മോഡല്‍ ഫോട്ടോഷൂട്ടുകള്‍ സ്ഥിരമായി ചെയ്യുന്ന ഒരാളാണ് സാധിക.
ഇപ്പോഴിതാ ബ്രാന്‍ഡ് സെല്ല ഗ്രൂപ്പിന് വേണ്ടി സാധിക ചെയ്ത പുതിയ ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോള്‍ഡന്‍ പുഷേഴ്സ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഭീഷ്മ എം.എയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുവപ്പ് ഔട്ട്.ഫിറ്റിലാണ് സാധിക ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ കൂടി ആരാധകരുടെ മനസ്സുകള്‍ കീഴടക്കാന്‍ സാധികയ്ക്ക് ഫോട്ടോഷൂട്ടിലൂടെ സാധിച്ചിരിക്കുകയാണ്.FC