നയന്‍താരയുടെ ശബ്ദം നടി ദീപ മരിച്ചെന്ന് വാര്‍ത്ത.. കുടുംബം ദുഃഖത്തില്‍.. ന്യൂസ് കൊടുത്തവര്‍ ഹാപ്പി…
മരിക്കാന്‍ സമയമായിട്ടില്ലാത്ത ഒരാളെകൂടി കൊന്നിരിക്കുന്നു പുതുവാര്‍ത്ത ചാനലിടം, മലയാളികള്‍ക്ക് ഏറെ നാളായി കേട്ടു പരിചയമുള്ള ശബ്ദമാണ് ദീപയുടേത്. വര്‍ഷങ്ങളായി സിനിമയില്‍ നയന്താരയ്ക്കു വേണ്ടി ഡബ് ചെയ്യുന്നതും ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ദീപ വെങ്കട്ട് തന്നെയാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായിയ്ക്കു ശബ്ദം നല്‍കിയതോടെ ദീപയുടെ ശബ്ദവും കുറച്ചു കൂടി പോപ്പുലറായി. ശബ്ദം കൊണ്ട് മാത്രമല്ല അഭിനയം കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
തന്നെപ്പറ്റി കേട്ട തെറ്റായ വിവരം ഏതെന്ന ചോദ്യത്തിനു മറുപടിയായി ദീപ പറഞ്ഞു തുടങ്ങി, ‘കോവിഡ് കാരണം ഞാന്‍ മരണപ്പെട്ടു എന്നൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ചിത്രത്തോടെയാണ് ആ വാര്‍ത്ത യൂട്യൂബില്‍ വന്നത്. ഒരുപാട് യൂട്യൂബ് ചാനലുകളില്‍ ഫോട്ടോ അടക്കം ആ വാര്‍ത്ത വന്നിരുന്നു. ആരാണ് അത് ചെയ്തതെന്ന് അറിയില്ല, ഞാന്‍ എന്തു ചെയ്യണമെന്നും അപ്പോഴെനിക്ക് അറിയില്ലായിരുന്നു. ഒന്നു ചിന്തിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. മരണവാര്‍ത്ത കേട്ട് പല സ്ഥലങ്ങളില്‍ നിന്നും ഒരുപാട് ആളുകള്‍ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്റെ അച്ഛനമ്മമാര്‍, കുടുംബം, അടുത്ത സുഹൃത്തുക്കളൊക്കെ ഈ വാര്‍ത്ത കാരണം ഒരുപാട് അസ്വസ്ഥരായി. ഒരു തമാശയ്ക്കു വേണ്ടി നിങ്ങളുടെ വീട്ടില്‍ വന്ന് നിങ്ങളുടെ മകള്‍ മരിച്ചെന്നു പറഞ്ഞാല്‍ സന്തോഷം തോന്നുമോ? ഒന്നും ചിന്തിക്കാതെ ഇത്തരത്തിലെ ഫേക്ക് ന്യൂസുകള്‍ ജനങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്യും. ഒരു സെലിബ്രിറ്റി ആയതുകൊണ്ടല്ല, മനുഷ്യനെന്ന നിലയില്‍ ഇത്തരം വാര്‍ത്തകള്‍ ഞാന്‍ അര്‍ഹിക്കുന്നില്ല.’ ദീപ പറഞ്ഞു. FC