ദുല്‍ഖറും പൃഥ്വിരാജും കാറോട്ട മത്സരത്തില്‍ പോര്‍ഷെ, ലംബോര്‍ഗിനിയിലാണ്.
എന്തായാലും താരങ്ങളുടെ കാറോട്ടമാണ് ഇപ്പോഴത്തെ ട്രെന്റിങ് ന്യൂസ്.പോര്‍ഷെയില്‍ ദുല്‍ഖര്‍ സല്‍മാനും ലംബോര്‍ഗിനിയില്‍ പൃഥ്വിരാജുമെന്നാണ് പറയുന്നത്.
എന്തായാലും കോട്ടയം-കൊച്ചി ദേശീയ പാതയിലാണ് ഈ രണ്ട് കാറുകള്‍ മത്സരിച്ചോടിയത്.ഇതില്‍ താരങ്ങളാണോ ഉണ്ടായിരുന്നതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പാറി പറക്കുന്ന രണ്ട്കാറുകള് കണ്ട് അതില്‍ താരങ്ങളാണെന്ന് തിരിച്ചറിഞ്ഞ് രണ്ട് യുവാക്കളാണ് ബൈക്കില്‍ ആഡംബര
കാറുകളെ പിന്തുടര്ന്നതും വീഡിയോ പകര്‍ത്തിയതും.കൊവിഡ് കാലമായത്കൊണ്ട് റോഡില്‍ വലിയ വാഹനങ്ങളില്ലാത്ത അവസരം മുതലാക്കിയാണ് ഈ മത്സരപറക്കല് നടന്നത്.
എന്തായാലും പോലീസ് ഈ റോഡിലെ cctv ക്യാമറകള്‍ ചെക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.അത് കണ്ട് കഴിയാതെ പൃഥ്വിരാജും ദുല്‍ഖറും റോഡ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടൊ എന്ന് പറയാനാകില്ലെന്നും ക്യാമറകള്‍ പരിശോധിച്ച് അമിതവേഗത കണ്ടെത്തിയാല്‍ RC ഓണര്‍മാര്‍ക്ക് നോട്ടീസയക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങളായി ആഡംബരകാറുകളുടെ മത്സര
ഓട്ടത്തിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയിട്ട്.
എന്തായാലും വീഡിയോയും വാര്‍ത്തയും പ്രചരിക്കുന്നുണ്ടെങ്കിലും ഇരു താരങ്ങളും ഇതുവരെ ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.
കാത്തിരിക്കാം- ധീരന്മാരായ ആ കാറോട്ടക്കാര് ആരെല്ലാമാണെന്ന് തിരിച്ചറിയാന്‍.
ഫിലീം കോര്‍ട്ട്.