ചിരി വിടരാന്‍ മടിയുള്ള മുഖം.സണ്ണിവെയ്ന് എന്ന നടന്റെ ശബ്ദത്തിലുണ്ട് കനം-
ഒരേ സമയം എത്തിയതാണ് സണ്ണിവെയ്നും ദുല്‍ഖര്‍
സല്‍മാനും.ദുല്‍ഖര്‍ കുതിച്ച്കയറി പോയപ്പോള്‍ ഒഴുക്കിനൊത്ത് നീന്തി സണ്ണിവെയ്ന്.ഇവിടെതന്നെയുണ്ടായിരുന്നു നായകനായി ഉപനായകനായി.എന്തിന്കാമ്പുണ്ടെങ്കില് ചെറിയ വേഷത്തിലാണെങ്കില്‍ പോലും സണ്ണിവെയ്ന് അഭിനയിക്കും.അതാണ് ആ നടന്റെ പ്രത്യേകത.
കുരുടി,പോക്കിരി സൈമണ്‍,പൂമ്പാറ്റ ഗിരീഷ്,സാത്താന് സേവ്യര്‍ എന്നീ കഥാപാത്രങ്ങളെല്ലാം സണ്ണിയെ ഉയരങ്ങളില്‍ തന്നെ നിര്‍ത്തുന്നു.സണ്ണി പറയുന്നത് എനിക്കൊരു ഗൗരവവുമില്ല കനമുള്ള ശബ്ദം ഉണ്ടെങ്കിലും ഞാന്‍ സിംപിളാണെന്നാണ്.
എന്‍ജിനീയറിംഗിന് കൂടെ പഠിച്ച ശ്രീനാഥ് രാജേന്ദ്രനാണ് സണ്ണിയെ ദുല്‍ഖറിനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.എന്‍ജിനീയറിംഗ് കഴിഞ്ഞ് ബാംഗ്ളൂരില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള വിളിയെത്തിയത്.ജോലി രാജിവെച്ച്നേരെ സിനിമയിലേക്ക്.
സെക്കന്റ് ഷോയിലെ കുരുടിയായി തുടങ്ങിയത് എന്തായാലും പിഴച്ചില്ല.അവിടെ തുടങ്ങിയ തേരോട്ടം
ഇന്നും ഇടവേളയില്ലാതെ തുടരുകയാണ്.സംസാരിക്കാന്‍ പിശുക്കൊന്നുമില്ല.എന്നാലും അധികം മൈക്കെടുത്ത് സംസാരിക്കാനൊന്നും വയ്യ.
കല്ല്യാണങ്ങള്‍,അവാര്‍ഡ് ദാനങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നും സണ്ണിവെയ്ന് പറയുന്നു.ഗുരുവായൂരില്‍
വെച്ചായിരുന്നു വയനാട്ടുകാരനായ സുജിത്ത് ഉണ്ണികൃഷ്ണന് എന്ന സണ്ണിവെയ്ന് രഞ്ജിനി കുഞ്ചുവിനെ വിവാഹം കഴിച്ചത്.
സണ്ണി നന്നായി ചിരിക്കുക സംസാരിക്കുക.സംസാരം
ആരോഗ്യത്തിന് ഹാനികരമല്ല.
ഫിലീം കോര്‍ട്ട്.