ദുല്‍ഖറിന്റെ ഭാര്യ അമാലുവിന് പിറന്നാള്‍ ആശംസിക്കാന്‍ നസ്രിയ വന്നത് ഒറ്റക്ക്.. പുതിയ ഡ്രസ്സണ് …
സ്നേഹിക്കുന്നവര്‍ ഓടിയെത്തി ഒന്നുകെട്ടിപിടിക്കുമ്പോള് കിട്ടുന്ന സുഖമൊന്ന് വേറെയാണ്.. ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന് സ്നേഹത്തില്‍ കുതിര്‍ന്ന പിറന്നാള്‍ ആശംസയുമായി നടി നസ്രിയ നസീം. മനസ്സ് നിറയെ നന്മയുള്ള അമാലിനെ തനിക്ക് ഒരുപാടിഷ്ടമാണെന്ന് നസ്രിയ പറയുന്നു. അമാലിനെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളോടൊപ്പമാണ് നസ്രിയ അമാലിനായി പിറന്നാള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘എന്റെ സഹോദരിക്ക് ജന്മദിനാശംസകള്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാല്‍. നീയില്ലാതെ ഞാന്‍ എന്ത് ചെയ്യുമെന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ. ഉള്ള് നിറയെ നന്മയുള്ള എന്റെ സുന്ദരി.”നസ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. മമ്മൂട്ടിയുടെ കുടുംബത്തിലെ ചടങ്ങുകളിലെല്ലാം തന്നെ നസ്രിയ നിറസാന്നിധ്യമാണ്. നസ്രിയയും അമാലും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഇടക്ക് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവക്കാറുമുണ്ട് .FC