മകള്‍ മഹാലക്ഷ്മിയെ ഉണ്ണിക്കണ്ണനാക്കി ദിലീപും കാവ്യയും.. കുഞ്ഞിച്ചിരിയും പീലിത്തിരുമുടിയും…
എല്ലാവര്ക്കും ആശയൊന്നേയുള്ളൂ മകനെ, മകളെ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഉണ്ണിക്കണ്ണനാക്കണമെന്ന് താരദമ്പതികളായ ദിലീപും കാവ്യയും തങ്ങളുടെ ഇളയമകളെ ശ്രീകൃഷ്ണ വേഷത്തിലാക്കിയിരിക്കുന്നു, ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് നടി കാവ്യ മാധവന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകള്‍ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു കൊളാഷ് വീഡിയോ ആണിത്.
കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ വീഡിയോയില്‍ കാണാം. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നില്ക്കുന്ന മകള്‍ക്കൊപ്പം കളിക്കുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. യുകെജിയില്‍ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോള്‍. മകള്‍ മാമ്മാട്ടിയുടെ കുറുമ്പിനെ കുറിച്ച് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. FC