കാളിദാസ് ജയറാമിന്റെ നായിക ദുഷാര തന്നെയാണ് ഈ നില്‍ക്കുന്നത്.. വസ്ത്രമല്പം കുറച്ച് കടല്‍കാറ്റ് കൊള്ളുകയാണ് …
ഒന്നുമില്ല നല്ല ഫോട്ടോകള്‍ പകര്‍ത്താന്‍ വന്നതാണ് സംഗതി ക്ലിക്കായി, നാടന്‍ കഥാപാത്രങ്ങളിലെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ ദുഷാര വിജയന്റെ ഗ്ലാമര്‍ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അതീവ ഗ്ലാമറസ്സായ ബിക്കിനി ചിത്രങ്ങളാണ് പുതുവര്‍ഷം നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.2019ല്‍ ബോധൈ യേറി ബുദ്ധി മാരി എന്ന സിനിമയിലൂടെയാണ് ദുഷാരയുടെ അരങ്ങേറ്റം. പാ. രഞ്ജിത്ത് ചിത്രം സര്‍പാട്ട പരമ്പരൈയിലെ കഥാപാത്രം ദുഷാരയുടെ കരിയറില്‍ വഴിത്തിരിവായി. ആര്യയുടെ ഭാര്യയായാണ് ചിത്രത്തില്‍ ദുഷാര എത്തിയത്.എക്സ് പ്ലാറ്റ്ഫോമിലെ നടിയുടെ ഒരു ചിത്രം കണ്ടിട്ടാണ് ഈ സിനിമയിലെ ഓഡിഷനിലേക്ക് പാ. രഞ്ജിത്ത് വിളിക്കുന്നത്.
20 മിനിറ്റ് നീണ്ടു നിന്ന ഓഡിഷനില്‍ അവസാന ഘട്ടത്തിലാണ് ദുഷാരയ്ക്കു നറുക്കു വീഴുന്നത് പിന്നീട് പാ.രഞ്ജിത്തിന്റെ തന്നെ നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയില്‍ കാളിദാസ് ജയറാമിന്റെ നായികയായെത്തി. അര്ജുന് ദാസ് നായകനായെത്തിയ അനീതിയാണ് കഴിഞ്ഞ വര്‍ഷം ദുഷാരയുടേതായി ഇറങ്ങിയ സിനിമ. രജനികാന്തിന്റെ വേട്ടയ്യന് എന്ന സിനിമയിലും പ്രധാന വേഷത്തില്‍ ദുഷാര എത്തുന്നുണ്ട്. FC