നമ്മുടെ ശാലിനിയും അജിത്തും മകളുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്.. അമ്മയേക്കാള്‍ വളര്‍ന്നിരിക്കുന്നു…
മലയാളികള്‍ക്ക് ശാലിനി ഇന്നും ബേബിയാണ്, എന്നാല്‍ മകള്‍ ഇപ്പോള്‍ ബേബിയല്ല.. അനൗഷ്കയുടെ പിറന്നാള്‍ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാറും ശാലിനിയും കുടുംബവും. മകള്‍ക്കും ഇളയ മകന് ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാള്‍ ആഘോഷ ചിത്രം ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനൗഷ്കയുടെ പതിനാറാം പിറന്നാളായിരുന്നു. ഈ അടുത്താണ് ശാലിനി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.
അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനിയെയും അനൗഷ്കയെയും കണ്ടാല്‍ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകര്‍ പറയുന്നു. അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാര്‍. പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളില്‍ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമര്‍ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല. അനൗഷ്കക്ക് ജന്മദിനാശംസകള് ഞങ്ങളും നേരുന്നു.. FC