ആരാധകരുടെ ഇഷ്ട നടി അഭിനയം നിര്‍ത്തുന്നു,10ആം വയസില്‍ തുടങ്ങിയത് 30 ആം വയസില്‍
ആ തീരുമാനം യാഥാര്‍ത്ഥ്യമാകുകയാണ് .ആരാധകര്‍ക്ക് കനത്ത നഷ്ടമായിരിക്കും.ബാലതാരമായാണ് എമ്മ വാട്സണ് അഭിനയ രംഗത്തെത്തുന്നത്.2001 ല്‍ ഹാരിപോട്ടര്‍ സീരീസിലേക്കെത്തിയ എമ്മയെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടു.ഫെമാനി ഗ്രഗര്‍ എന്ന കഥാപാത്രമായി ഹാരി പോട്ടറില്‍ എല്ലാ സീരിസിലും നിറഞ്ഞു നിന്ന എമ്മ 30 വയസില്‍ അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്തകേട്ട് എല്ലാവരും അമ്പരന്നു.
ഹാരിപോട്ടര്‍ കൂടാതെ 2011 മുതല്‍ എമ്മ അഭിനയിച്ച ചിത്രങ്ങളാണ് ദി വീക്കിന് മെരിലിന്‍,നോവ,കൊളോണിയ,റിഗ്രഷന്‍,ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ,ദി സര്‍ക്കിള്‍.ലിറ്റില്‍ വുമണ്‍ തുടങ്ങിയവ.ഒന്നര വര്‍ഷത്തിലേറെയായി എമ്മ ലിയോ റോബിന്ടണുമായി പ്രണയാത്തിലാണത്രേ.ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഹോളിവുഡില്‍ നിന്നുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിവാഹ നിശ്ചയത്തിന് ശേഷമാണോ എന്നറിയില്ല എമ്മയുടെ സോഷ്യല്‍ മീഡിയയില്‍ നിന്നുളള പിന്മാറ്റവും അഭിനയ രംഗത്തു നിന്ന് വിട്ടു നില്ക്കുകയാണെന്നുളള അഭ്യൂഹങ്ങളും വന്നതോടെ ആരാധകരും അന്വേഷണത്തിലായി.അതോടെയാണ് എമ്മയുടെ മാനേജർ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.എമ്മയുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ സജീവമല്ലാത്തെതുകൊണ്ട് അഭിനയം നിര്‍ത്തിയെന്നു വിചാരിക്കരുതെന്നും വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു.എന്നാല്‍ എമ്മ അഭിനയം തുടരുമോ, വിവാഹം ഉടനുണ്ടാകുമോ എന്നൊന്നും പറയാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്.അത്ര സേനഹിച്ചു പോയിട്ടുണ്ട്.