നടന് ബാബുവിന്റെ അവസ്ഥ ഗുരുതരം ഡ്യൂപ്പില്ലാതെ സ്റ്റണ്ടഭിനയിച്ചു.നട്ടെല്ലിന് പരുക്ക് – പണമില്ല ചികിത്സക്ക്.
ആത്മാര്‍ത്ഥത കൂടിപ്പോയി അത് കൊണ്ട് ഒരു വീഴ്ച സംഭവിച്ചു.അന്ന് തുടങ്ങിയ കിടത്തമാണ് തിരിഞ്ഞ് നോക്കാന്‍ പോലും ആളില്ലാതെ ഒരു നേരത്തെ മരുന്നിന് പണമില്ലാതെ 20 വര്‍ഷമായി ആ കിടത്തം തുടങ്ങിയിട്ട്.ഭാരതി രാജ എത്തിയപ്പോള്‍ എടുത്ത വീഡിയോ കണ്ട് പലരും ഞെട്ടിത്തരിച്ചു.ഇതറിഞ്ഞിട്ടും അറിയാത്ത പോലെ നടന്നവര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയവരിലുണ്ട് എന്നതാണ് വിരോധാപാസം.1991ല്‍ പുറത്തിറങ്ങിയ എന്‍ ഉയര് തോഴന് എന്ന തമിഴ് ചിത്രത്തിന്റെ നായകനായി അരങ്ങേറിയ ബാബു ആരാധകരുടെ ഇഷ്ട നടനായി.
അന്ന് ആ ചിത്രം സംവിധാനം ചെയ്തത് ഭാരതീരാജയായിരുന്നു.
എന്നാല്‍ കഥ തിരക്കഥ ബാബുവിന്റേതും.തുടര്‍ന്ന് പെരുംപുള്ളി
തായമ്മ എന്ന ചിത്രങ്ങളിലും നായകനായി.മാനസം വാഴ്ത്തുങ്കളെന്
എന്ന സിനിമയിലെ സ്റ്റണ്ട് രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചതോടെ ബാബുവിന്റെ കഷ്ടകാലം ആരംഭിച്ചു.അന്ന് വീണ വീഴ്ചയില്‍ ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.നട്ടെല്ലിനായിരുന്നു
പരുക്ക് അന്ന് തുടങ്ങിയ കിടത്തത്തിന് ഇന്നും മാറ്റമില്ല.
2004ല്‍ രാധമോഹന്‍ സംവിധാനം ചെയ്ത പ്രകാശ് രാജ് നായകനായ സ്മൈല്‍ പ്ലീസിന് വേണ്ടി സംഭാഷണം ഒരുക്കിയിരുന്നു.എന്നാല്‍
ചിത്രം ഇറങ്ങിയില്ല.കഴിഞ്ഞ ദിവസം ബാബുവിനെ കാണാന്‍ ഭാരതീ രാജ എത്തിയിരുന്നു.അതിന്റെ വീഡിയോയാണ് വൈറലായത്.ചികിത്സക്കും മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന ബാബു എന്തെങ്കിലും പണം തരൂ എന്ന് പറഞ്ഞുകരയുന്ന രംഗം ഭാരതി രാജയുടെ കണ്ണു നനച്ചു.
എന്തായാലും ബാബുവിനെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് പലരും രംഗ
ത്തെത്തിയിട്ടുണ്ട്.ഒരു കാലത്തെ നായകനടന്റെ ദുരിതപൂര്‍ണ്ണമായ
ജീവിതം കണ്ട് കരയുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍.നല്ല മനസ്സുള്ളവര്‍ രക്ഷകരായെത്തുക.തല്ക്കാലം നല്ല ഭക്ഷണവും മരുന്നും
ലഭ്യമാക്കുക.
ഫിലീം കോര്‍ട്ട്.