വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു.ക്ലൈമാക്സ് ഇതാ ഇങ്ങനെ-ഇത് കണ്ടാല്‍ പിന്നെ ആര് കയറാന്‍.
വലിയ പ്രതീക്ഷയായിരുന്നു എന്നാല്‍ എല്ലാം അവസാനിച്ചിരിക്കുന്നു.നാളെയാണ് കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുന്നത്.ആദ്യ ചിത്രമായി എല്ലാവരും റെഡിയാക്കിയത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയിന്റെ മാസ്റ്ററിനെയായിരുന്നു.പൊങ്കല്‍ ചിത്രമായ മാസ്റ്ററില്‍ വലിയ പ്രതീക്ഷയായിരുന്നു.എന്നാല്‍ ചിത്രത്തിന്റെ അണിയറ
പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്ന്നിരിക്കുന്നതും അത് യൂടൂബിലൂടെ ലക്ഷകണക്കിന് ആളുകള്‍ കണ്ടതും.കൂടാതെ നിരവധി തവണ സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളില്‍ അത് ഷെയര്ചെയ്യപ്പെട്ടും കഴിഞ്ഞിരിക്കുകയാണ്.
ലോകേഷ് കനക രാജ് വിജയിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍.ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ചോര്‍ന്ന വിവരം ആരാധകരുമായി ഷെയര്‍ ചെയ്തതും ലോകേഷ് കനകരാജ് തന്നെയാണ്.അദ്ദേഹത്തിന്റെ വേദന നിറഞ്ഞ കുറിപ്പിങ്ങനെ- മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്.പ്രേക്ഷകര്‍ തിയേറ്ററില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ സിനിമയില്‍ നിന്ന് ചോര്‍ന്ന ഭാഗങ്ങള്‍ നിങ്ങളുടെ കൈകളില്‍ എത്തിയാല്‍ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.എല്ലാവര്ക്കും നന്ദി ഒറ്റ ദിവസം കൂടി കാത്തിരിക്കുക.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ XB ഫിലീം ക്രിയേറ്റേഴ്സും ഇത് വാര്‍ത്തയാക്കി.
150 കോടി മുതല്‍ മുടക്കി ഒരുക്കിയ മാസ്റ്ററില്‍ വിജയ് സേതുപതി,
മാളവിക മോഹന്‍,ആന്‍ഡ്രിയ,ശാന്തനു ഭാഗ്യരാജ് എന്നിവരെല്ലാം
ചിത്രത്തിന്റെ ഭാഗമാണ്.ക്ലൈമാക്സ് ഇതാണെങ്കില്‍ ഇനിയെന്ത്
കാണാനാണ് എന്നാണ് പലരും ചോദിക്കുന്നത്.
വിജയ് ചിത്രമല്ലെ കോടികള്‍ മുടക്കിയതല്ലെ നമുക്ക് കയറാം മാസ്റ്ററിന്റെ വിജയത്തിനായ്.
ഫിലീം കോര്‍ട്ട്.