ഫഹദ് നസ്രിയ ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ തമിഴില്‍ നിന്ന് വന്ന താരദമ്പതികള്‍…
ഇപ്പോഴാണ് ഫഹദ് നിന്ന് കത്തുന്നത് ആ പ്രഭയില്‍ മലയാളം മാത്രമല്ല തമിഴും തെലുങ്കും അദ്ദേഹത്തെ സ്നേഹിച്ചു കൊല്ലുന്നു, ഫഹദ് ഫാസില്‍ നസ്രിയ ദമ്പതിമാരോടൊപ്പം വിവാഹവാര്‍ഷിക ദിനം പങ്കിടുന്ന സന്തോഷം പങ്കുവച്ച് നടന് ശാന്തനു ഭാഗ്യരാജ്. ഫഹദിന്റെയും നസ്രിയയുടെയും വിവാഹദിനമായ ഓഗസ്റ്റ് 21 നാണ് ശാന്തനുവിന്റേയും ഭാര്യ കീര്‍ത്തിയുടെയും വിവാഹ ദിവസം. ഇരു ദമ്പതിമാരും ഒരുമിച്ച് കേക്ക് മുറിച്ച് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രമാണ് ശാന്തനു പങ്കുവച്ചത്.”ഒരു ഇരട്ട വിവാഹ വാര്‍ഷിക ആഘോഷം. ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാര്‍ഷിക ദിനം പങ്കിടുന്നതില്‍ സന്തോഷം. ഈ പാര്‍ട്ടി ഞങ്ങള്‍ക്കായി ഒരുക്കിയതിനു വിജയ് സാറിന് നന്ദി.”
വിവാഹവാര്‍ഷികാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശാന്തനു കുറിച്ചു.നസ്രിയക്കൊപ്പം ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതില്‍ സന്തോഷം പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ താരമായിരുന്ന പൂര്‍ണിമയുടെയും സംവിധായകന് ഭാഗ്യരാജിന്റെയും പുത്രനാണ് ശാന്തനു. FC