ആഘോഷങ്ങളും, ആരവങ്ങളും തുടങ്ങി ഫര്ഹാന് അക്തറിന് നാളെ കല്യാണം, വധു ഷിബാനി ……
ബോളിവുഡ് കാത്തിരുന്ന ആര്‍ഭാട വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആരംഭിച്ചു, എന്നാല്‍ പങ്കെടുക്കാന്‍ വളരെ കുറച്ചു പേര്‍ക്കേ അവസരമുള്ളു, ബാക്കിയുള്ളവര്‍ താരങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളും വീഡിയോകളും കണ്ട് തൃപ്തിയടങ്ങുക, വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്ഹാന് അക്തര്‍. മുന്‍ഭാര്യയെ ഒഴിവാക്കിയാണ് രണ്ടാം ആര്‍ഭാട വിവാഹം ഫര്ഹാന് നടത്തുന്നത് .
ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറാണ് പുതിയവധു, വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ശനിയാഴ്ചയാണ് പരമ്പരാഗത രീതിയിലുള്ള വിവാഹചടങ്ങുകള്‍ നടക്കുക. തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്യും.
ഹല്‍ദി ആഘോഷത്തിന് അതിഥികളെത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അധുന ബബാനി അക്തറുമായി 2017 ലാണ് ഫര്ഹാന് വിവാഹ മോചിതനാകുന്നത്. അതിന് ശേഷമാണ് ഫര്ഹാന് ഷിബാനിയുമായി പ്രണയത്തിലാകുന്നത്. രണ്ടാം വിവാഹം നല്ലരീതിയില്‍ മുന്നോട്ടുപോകട്ടെ FC