ആതിരപ്പിള്ളിയില്‍ നയന്‍താര, സമാന്ത, വിജയ്… അഭിമാനമുഹൂര്‍ത്തം… അല്ലുവും, പ്രഭാസും വന്നുപോയി ….
![](https://filmcourtonline.com/wp-content/uploads/2022/02/nayan-samantha-1.jpg)
മലയാളികളുടെ ഇഷ്ടതാരങ്ങള്‍ അഭിനയിക്കാന്‍ പറന്നിറങ്ങുകയാണ് കേരളത്തിലെ പച്ചപ്പുള്ള മണ്ണിലേക്ക്.. ആതിരപ്പിള്ളിയും, കണ്ണുരിലെ കണ്ണവം വനമേഖലയുമെല്ലാം ഇഷ്ടലൊക്കേഷനുകളാവുകയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തിന്.
ആദ്യമെത്തിയത് ഷാരൂഖാനും, മനീഷകൊയ്രാളയും, പ്രീതീ സിന്റെയും ആയിരുന്നു ബോളിവുഡ് ചിത്രമായ ദില്‍ സേ യുമായി, മണിരത്നമായിരുന്നു അതിരപ്പിള്ളിയുടെ സൗന്ദര്യം ലോകത്തിന് കാണിച്ചു കൊടുത്തത്.. പിന്നാലെ പലരുമെത്തി പല ഭാഷകളില്‍ നിന്നായി, രാവണ്‍, ബാഹുബലി, പുന്നകൈ മന്നന്, മാമാങ്കം, ഈയിടെയിറങ്ങിയ പുഷ്പ തുടങ്ങി നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് അതിരപ്പിള്ളി വിനോദസഞ്ചാര മേഖല ലൊക്കേഷനായി..
ഏറ്റവും പുതിയ ചിത്രവുമായി വന്നിരിക്കുന്നത് വിഘ്നേഷ് ശിവയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയില്‍ നടക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിങ്. വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകംതൊഴലിനുശേഷമാണ് നയന്‍താരയും വിഘ്നേഷും അതിരപ്പിള്ളിയിലെത്തിയത്.
നിരവധി തെലുങ്ക്, തമിഴ് സിനിമകളുടെ ഷൂട്ടിങ് വൈകാതെ തുടങ്ങും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അതിരപ്പിള്ളിയില്‍ സിനിമാ ഷൂട്ടിങ് സംഘം എത്താതായത് മേഖലയിലെ നാട്ടുകാരെയും ഹോട്ടലുകളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു, നയന്‍താരയെ കൂടാതെ ഈ ചിത്രത്തിലഭിനയിക്കുന്ന വിജയ് സേതുപതിയും, സമാന്തയും അതിരപ്പിള്ളിയിലുണ്ട്… FC