സിനിമ സീരിയല്‍ കോമഡി താരം സുബി സുരേഷ് മരിച്ചു.. കരള്‍ രോഗം.. പെട്ടന്ന് മരണം വിശ്വസിക്കാന്‍ കഴിയില്ല….
നടുക്കുന്ന വാര്‍ത്ത.. വിശ്വസിക്കാനേ കഴിയുന്നില്ല കലയോടുള്ള സ്നേഹം കൊണ്ട് വേദിയില്‍ നിന്ന് വേദിയിലേക്കുള്ള ഓട്ടം എല്ലാം ഇതാ അവസാനിച്ചിരിക്കുന്നു. സുബി സുരേഷ് മരണത്തിനു കീഴടങ്ങിയിരിക്കുന്നു..
കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.. സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന സുബി കുട്ടികളുടെ ചാനല്‍ ഷോയില്‍ മികച്ച അവതാരികയായി.. സുബിയുടെ ബന്ധുവായ യുവതി കരള്‍ പകുത്തു നല്കാന് തയ്യാറായിരുന്നു.. കരള്‍ മാറ്റിവെക്കാനുള്ള എല്ലാ ശ്രമങ്ങളും സുരേഷ് ഗോപിയുടെയും ടിനി ടോമിന്റേയും നേതൃത്വത്തില്‍ വേഗത്തില്‍ നടന്നു വരികയായിരുന്നു എന്നാല്‍ ശനിയാഴ്ച്ച രോഗം മൂര്‍ച്ഛിച്ചു കിഡ്നിയെ ബാധിച്ചു, തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് സുബിയെ മാറ്റി എന്നാല്‍ ഇപ്പോള്‍ പത്തുമിനിറ്റ് മുന്‍പാണ് മരണത്തിനു കീഴടങ്ങിയത്.. സഹതാരങ്ങളും അണിയറപ്രവര്‍ത്തകരും രാജഗിരി ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് മലയാളികള്‍ക്ക് ഈ താരത്തിന്റെ മരണം തീരാ നഷ്ടമാണ് ആദരാഞ്ജലികളോടെ FC