ഇതുണ്ടാക്കിയത് ആരായാലും കൊള്ളാം പക്ഷെ എന്റെ ഗന്ധര്വ്വന് ഇങ്ങനെയല്ല ഉണ്ണി മുകുന്ദന്….
നാല്പതു കോടിയില്‍ ഇറങ്ങുന്ന സിനിമയാണ് ഉണ്ണിമുകുന്ദന്റെ ഗന്ധര്‍വ്വ ജൂനിയര്‍.. പുതിയ ചിത്രം ഗന്ധര്‍വ ജൂനിയറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മാളികപ്പുറം സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഉണ്ണി നായകനായെത്തുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ ഒരു ഫാന്‍ മേഡ് ചിത്രം പങ്കുവച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധേയം. കിരീടം ചൂടി ഗന്ധര്‍വന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണിത്.
ഈ എഡിറ്റ് എനിക്ക് ഇഷ്ടമായെന്നും എന്നാല്‍ എന്റെ ഗന്ധര്വന് വ്യത്യസ്തനാണെന്നും ഉണ്ണി പറയുന്നു. ‘നിങ്ങള്‍ ഗന്ധര്‍വ ജൂനിയര്‍ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’. ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഉണ്ണി മുകുന്ദന്റെ ഈ പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. നിരവധിപേരാണ് കമന്റുമായി എത്തിയത്. പലര്‍ക്കും ഉണ്ണി മറുപടിയും നല്കി. പലരും പദ്മരാജന്റെ ഗന്ധര്വനെയാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത് പുതിയ തരത്തിലുള്ള ഗന്ധര്വനാണെന്നാണ് കമന്റുകളില്‍ ഉണ്ണി ആവര്‍ത്തിക്കുന്നത്. FC