വീണ്ടും സിനിമയില്‍ നിന്ന് ഒരാള്‍കൂടി മരിച്ചിരിക്കുന്നു-ബാംഗ്ലൂരുവില്‍ വെച്ചായിരുന്നു അന്ത്യം.
ദിനം പ്രതി ഒന്ന് എന്ന കണക്കിലാണ് മരണം നടന്ന് കൊണ്ടിരിക്കുന്നത്.ഒത്തിരി താരങ്ങളെ ലോക സിനിമക്ക് മൊത്തത്തില്‍ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2020.നൂറിലേറെ താരങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി ദേശങ്ങളില്‍ നിന്നായി സിനിമ സീരിയല്‍ രംഗത്തിന് നഷ്ടം വന്നത്.2021 അത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത് ചലച്ചിത്ര നിര്‍മ്മാതാവും
എഡിറ്ററുമായ രാജശേഖരനെയാണ്.ആലപ്പുഴ കായംകുളത്ത് പൊട്ട
ക്കനയത്ത് രാജശേഖരന് ആദ്യം തൊഴിലായി സ്വീകരിച്ചത്
സിനിമയെ തന്നെയാണ്.നാലര പതിറ്റാണ്ട് സിനിമയുടെ ഭാഗമായി
നിന്ന അദ്ദേഹം ബാംഗ്ലൂരുവില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.
1990ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ എഡിറ്റിങ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് മികച്ച ചിത്ര സംയോജകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.ചെറിയ ലോകവും വലിയ മനുഷ്യരും,നിധിയുടെ കഥ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ അദ്ദേഹം മെറിലാന്റ് ചിത്രാഞ്ജലി സ്റ്റുഡിയോകളില്‍ അസിസ്റ്റന്റ് എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്.ഒപ്പം നിരവധി പ്രിയദര്ശന് ചിത്രങ്ങളിലും അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
രാജശേഖറിന്റെ ഭൗതിക ദേഹം ബാംഗ്ലൂരുവില്‍ നിന്ന് ആലപ്പുഴയിലെത്തിച്ച് ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങ് നടത്തും.രാജശേഖരന് 65 വയസ്സായിരുന്നു.അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി.ഏക മകള്‍ ദൃശ്യ ശേഖര്‍.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.