യുവ സുന്ദരിക്കൊപ്പം കാറില്‍ ഭര്‍ത്താവ് – തടയാനെത്തിയ ഭാര്യയെ ഇടിച്ചുതെറിപ്പിച്ചു നടന്, രണ്ടുകാലും പോയി…..
ആ കറക്കം ഒന്ന് ബ്രേക്ക് ചവിട്ടിയാല്‍ ചിലപ്പോള്‍ നാലാളെ അറിയുമായിരുന്നുള്ളു.. എന്നാല്‍ കാലാശംമില്ലാതെ ഭാര്യയെ ഇടിച്ചു തെറിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലോകം മുഴുവനും അറിഞ്ഞു ഭാര്യയുടെ രണ്ടുകാലും പോയി ശിഷ്ടകാലം ജയിലില്‍കിടക്കേണ്ട അവസ്ഥയും ആയി,
ബോളിവുഡ് നിര്‍മ്മാതാവ് ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഭാര്യയുടെ പരാതിയില്‍ ബോളിവുഡ് നിര്‍മ്മാതാവായ കമല്‍ കുമാര്‍ മിശ്രയ്ക്കെതിരെ പോലീസ് കേസെടുത്തു. കാറില്‍ മറ്റൊരു യുവതിക്കൊപ്പം കമല്‍ കുമാറിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ വാഹനം തടയാന്‍ ശ്രമിക്കുകയും കമല്‍ ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെസ്റ്റ് അന്ധേരിയിലെ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ ഒക്ടോബര്‍ 19-ന് ആണ് സംഭവം നടന്നത്. മിശ്രയെ അന്വേഷിച്ച് ഭാര്യ പാര്‍ക്കിങ്ങ് ഏരിയയിലെത്തുകയും അവിടെ അയാളെ മറ്റൊരു യുവതിയ്ക്കൊപ്പം കാണുകയുമായിരുന്നു. ഭാര്യയെ കണ്ട ഇയാള്‍ കടന്നു കളയാന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ച അവരെ കാറിടിച്ചു വീഴ്ത്തുകയുമായിരുന്നു. യുവതിയുടെ തലയ്ക്കും കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കു പറ്റിയിട്ടുണ്ട്. രണ്ടു കാലിലൂടെയും കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇവരുടെ പരാതിയില്‍ കമല്‍ കുമാര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തിട്ടുണ്ട്. ദേഹാത്തി ഡിസ്കോ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് കമല്‍ കുമാര്‍ മിശ്ര. FC