നയന്‍ താരക്ക് ഇരട്ടകുട്ടികളെ പ്രസവിച്ചു നല്‍കിയത് കുടുംബക്കാരിയല്ല.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് …….
അനേഷണത്തില്‍ അപാകതയില്ല എന്നാല്‍ ചില തിരുത്തലുകളുണ്ട്, വിവാഹം കഴിഞ്ഞു നാലുമാസത്തിനുള്ളില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതോടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതും ഇരുവര്‍ക്കുമെതിരെ തമിഴ്നാട് ആരോഗ്യമന്ത്രിയടക്കം അന്വേഷണം പ്രഖ്യാപിച്ചതും.
വാടക ഗര്‍ഭധാരണം വിവാദമായെങ്കിലും താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും വീഴ്ചകള്‍ വരുത്തിയിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് പിഴവുകളുണ്ട്. സ്ഥാപന ഉടമകള്‍ക്കു നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ആശുപത്രി അടച്ചുപൂട്ടും.
ഇക്കൊല്ലം ജൂണ്‍ 9ന് വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികള്‍ 4 മാസത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് അറിയിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇരുവരും 2016 മാര്‍ച്ച് 11നു വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള രേഖകളുടെ ആധികാരികത സമിതി പരിശോധിച്ച് ഉറപ്പിച്ചു.
വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നും വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാടകഗര്‍ഭധാരണത്തിനു നിര്‍ദേശിക്കുന്ന കുടുംബ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍, ഡോക്ടര്‍ വിദേശത്തേക്കു പോയതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വാടകഗര്‍ഭധാരണ ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതിനു മുന്‍പു തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ഗര്‍ഭധാരണം നടത്തുന്നതു ബന്ധുവായിരിക്കണമെന്ന നിബന്ധനയും താരദമ്പതികള്‍ക്ക് ബാധകമാവില്ല. എന്നാല്‍, ദമ്പതികള്‍ വാടക ഗര്‍ഭധാരണം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുന്ന ചികിത്സയുടെയും ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യവിവരങ്ങളും ആശുപത്രിയില്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. FC