നടന് ദിലീപ് കുറ്റം ചെയ്തില്ല എല്ലാം കെട്ടിച്ചമച്ചത്, തുറന്നടിച്ച മുന്‍ ഡിജിപി ആര് ശ്രീലേഖയെ ചോദ്യം ചെയ്യും……
എല്ലാം എല്ലാവര്‍ക്കുമറിയാം ഒന്നും അറിയാത്തവന് പൊട്ടനെപോലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകേട്ട് അതാണ് സത്യം അല്ല ഇതാണ് സത്യം എന്നൊക്കെ കരുതി അങ്ങനെ കാലം കഴിക്കും, ഉന്നതാധികാര സ്ഥാനത്തുനിന്ന് വിരമിച്ച ഉദ്യോഗസ്ഥ പറയുന്നു കോളിളക്കം സൃഷ്ടിച്ച ദിലീപ് കേസില്‍ ദിലീപ് നിരപരാധിയാണ് എന്ന തരത്തില്‍, നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.
ദിലീപ് വിഷയത്തില്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി. ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്. ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്. ശ്രീലേഖ. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ തന്നെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് അവര്‍. ദിലീപിനെതിരെ തെളിവു കിട്ടാത്തതു കൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് മുന്‍ ഡി.ജി.പി. പറയുന്നു.
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണ ഗതിയില്‍ ഇത്രയും നീണ്ട അന്വേഷണ ഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാം- ശ്രീലേഖ പറയുന്നു. കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് പള്‍സര്‍ സുനിയുടെ കത്തടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനു പിന്നിലും ഗൂഢാലോചനയുള്ളതായാണ് പോലീസ് തലപ്പത്തുണ്ടായിരുന്ന ശ്രീലേഖ പറയുന്നത്. കേസിന്റെ തുടരന്വേഷണത്തെക്കുറിച്ച് പല തരത്തിലുള്ള സംശയങ്ങളുമുള്ളതായും അവര്‍ പറയുന്നുണ്ട്. സത്യം ജയിക്കണം ആരെന്തു പറഞ്ഞാലും. FC