നടി മഞ്ജിമ മലയാളികള്‍ക്ക് കുട്ടിനടിയാണ്.. ആഘോഷിക്കുന്നത് ഒന്നാം വിവാഹവാര്‍ഷികവും.. വളര്‍ച്ചയും.. വിവാഹവും…
കണ്ണിന്റെ മുന്നില്‍ വളര്‍ന്നതു കൊണ്ടു മഞ്ജിമയോട് മലയാളികള്‍ക്ക് പ്രത്യേക വാത്സല്യമാണ്.. പ്രിയം എന്ന ചിത്രത്തിലെ കുരുത്തക്കേട് ആരും മറക്കില്ല.. വടക്കന്‍ സെല്‍ഫി കഴിഞ്ഞു വടക്കോട്ടു വിട്ട മഞ്ജിമ വിവാഹത്തിന് യോഗ്യനായ ആളെയും അവിടുന്നാണ് കണ്ടെത്തിയത്.. ഒന്നാം വിവാഹം ആഘോഷിക്കുന്ന വേളയില്‍ താരത്തിന്റെ ഭര്‍ത്താവ് ഗൗതം കാര്‍ത്തിക് കുറിച്ചത്..
ഈ വര്‍ഷം നീ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി, എന്റെ പ്രിയേ, നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയുന്ന ഒരിടം. ഞാന്‍ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നല്കി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നല്കി. എന്റെ മനസ്സ് ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍, നീ ആ സ്ഥലങ്ങളില്‍ പ്രകാശം നല്കി എന്നെ പുറത്തെടുത്തു. ‘ഒരു വര്‍ഷം മുഴുവന്‍ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങള്‍. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മള് എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച് വളര്‍ന്നു.. എന്നാണ്, അതെ എന്നും ഈ സന്തോഷം നിലനിര്‍ത്തി ഓരോ വര്‍ഷവും ആഘോഷം പൊടിപൊടിക്കുക. FC