ചിത്രീകരണത്തിനിടെ വീല്‍ചെയറില്‍ നിന്ന് വീണ് നടന് ഉണ്ണിമുകുന്ദന് പരിക്ക്.. രക്ഷപെട്ടത് ഭാഗ്യം കൊണ്ട്, ദൃശ്യം കാണുക…
തലയടിക്കാഞ്ഞത് ഭാഗ്യം ഇല്ലായിരുന്നെങ്കില്‍.. ജയ് ഗണേഷ് സിനിമയുടെ സെറ്റില്‍ വച്ച് വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടന് ഉണ്ണി മുകുന്ദന്. വീല്‍ ചെയറില്‍ ഇരുന്ന് അഭിനയിക്കുന്നതിനിടെയാണ് ചെയര്‍ പുറകോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ‘ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റില്‍ സംഭവിച്ചു. ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേര് മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു.
ആ വീല്‍ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീല്‍ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീര്‍ച്ചയായും ഞാന്‍ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഇതൊരു സഹായമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരു സീനിന്റെ ഭാഗമായി ചെയ്യുമ്പോള്‍ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ അനുഭവിക്കുന്നതെന്ന് ഇന്നലെ ഞാന്‍ തിരിച്ചറിഞ്ഞു.
ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മഹിമ ഇന്ന് ജോയിന്‍ ചെയ്യുമെന്നും ”ഉണ്ണി മുകുന്ദന് പറഞ്ഞു. FC