ഒമര്‍ ലുലുവിന് അരക്കോടിയുടെ പുത്തന്‍ കാറ് സമ്മാനമായി കിട്ടി-പക്ഷെ അതിന് തിരിച്ചും.
ഒരു മോഹം പറയുക അതിന് പിന്നാലെ അത്യാഥാര്ത്ഥ്യമാകുക.അത്തരത്തിലൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ത്രില്ലിലാണ് സംവിധായകന് ഒമര്‍ ലുലു.
അതിനെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നത്- ബാബുആന്റണി,റിയാസ്ഖാന് കൂടാതെ ഹോളിവുഡില്‍ നിന്ന് വരെ താരങ്ങളെ ഇറക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്.ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രതീഷ്
ആനേടത്താണ്.ആ രതീഷാണ് എനിക്ക് മഹീന്ദ്രയുടെ ഥാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.
ഡീസല്‍ മാനുവല്‍ മോഡലിലുള്ള വണ്ടിയാണ്.ഈ ഥാര്‍ വണ്ടി കണ്ട് എനിക്കിഷ്ടമായി എന്ന് പറഞ്ഞിരുന്നു.അപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ തന്നതാണ്.ഇത് കിട്ടിയതെടെ ടെന്‍ഷന്‍ കൂടി.അത്ര നല്ല ഔട്ട് പുട്ട് കൊടുക്കണമല്ലൊ.ഡെന്നീസ് സാറിന്റെ ഒരു തിരിച്ചുവരവാണ് ഈ സിനിമ.ഇതുവരെയുള്ള സിനിമയല്ല.പൂര്‍ണ്ണമായും ആക്ഷന്‍ മാസ് ത്രില്ലറാണ്.പാട്ടോ
നായികയോ ഒന്നും ഇല്ല.
രതീഷ് ചേട്ടന് ദുബായിയില്‍ ഫോറക്സ് ട്രേഡറാണ്.
അദ്ദേഹം ഗള്‍ഫില്‍ നിന്ന് വിളിച്ചു പറഞ്ഞു ഹീറോ മോട്ടോഴ്സില്‍ പോയി എക്സിക്യൂട്ടീവിനെ കാണാന്‍.അവിടെ ചെന്നപ്പോഴാണ് അറിയുന്നത് എനിക്ക് കാര്‍ പറഞ്ഞുവെച്ചിട്ടുണ്ടെന്ന്.എന്തായാലും കാണുന്നവര്‍ ഡിസ്ലൈക്ക് അടിക്കുന്നതൊന്നും ചെയ്യണ്ട ഒമര്‍ സര്,ഥാര്‍ കിട്ടിയതല്ലെ, അതിലും മികച്ചത് അദ്ദേഹത്തിന് തിരിച്ചും നല്‍കുക.
ഫിലീം കോര്‍ട്ട്.