മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ഉണ്ട പക്രു-അഭിമാന നിമിഷം.
അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കണം.അതിന് നല്ല കഴിവുള്ളവര്‍ വേണം അര്‍ഹരെ കണ്ടെത്താന്‍ അത് സംഭവിച്ചിരിക്കുന്നു.ഉണ്ടപക്രു എന്ന ഗിന്നസ് പക്രു നായകനായ ചിത്രമായിരുന്നു ഇളയരാജ,മേല്‍വിലാസം അപ്പോത്തിക്കിരി തുടങ്ങിയ സിനിമ സംവിധാനം ചെയ്ത മാധവ് രാംദാസായിരുന്നു പക്രുവിനെ നായകനാക്കി ഇളയരാജ ഒരുക്കിയത്.ഇവിടുത്തെ അവാര്‍ഡ് ജൂറിക്ക് മുന്നിലെല്ലാം പ്രദര്‍ശിപ്പിച്ച ചിത്രത്തെ ആരും മൈന്റ് ചെയ്തില്ല.എന്നാല്‍ അത്തരമൊരു മനോഹര ചിത്രമൊരുക്കിയ അണിയറ പ്രവര്‍ത്തകര്‍ക്ക് തന് കുഞ്ഞ് പൊന്കുഞ്ഞാണല്ലൊ.അതിനുള്ള പ്രതിഫലവും ഇളയരാജക്കും അതിലെ ഓരോരുത്തര്‍ക്കും ലഭിച്ചിരുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലീം ഫെസ്റ്റവലില്‍ മത്സരിച്ചപ്പോഴാണ്
ഇളയരാജയിലെ അഭിനയത്തിന് മികച്ച നടനായുള്ള പുരസ്കാരം
ലഭിച്ചിരിക്കുന്നത്.ഈ ചിത്രത്തിന് മികച്ച നടന് കൂടാതെ പശ്ചാത്തല സംഗീതത്തിന് രതീഷ് ഗേയക്ക് ഗോള്‍ഡന്‍ കൈറ്റ് പുരസ്കാരമടക്കം മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു.
ചിത്രത്തിന്റെ പ്രമേയം അതിജീവനം തന്നെയായിരുന്നു.തൃശൂര്‍
സ്വരാജ് ഗ്രൗണ്ടിലെ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനായാണ്
ഗിന്നസ് പക്രു തിളങ്ങിയത്.കഥ സുദീപ്, പക്രുവിനെ കൂടാതെ
ഹരിശ്രീ അശോകന്, ഗോകുല്‍ സുരേഷ്,മാസ്റ്റര്‍ അജിത്ത്,ബേബി
ആദ്ര, ദീപക് പരമ്പേല് എന്നിവരുമുണ്ടായിരുന്നു.
ഈ അവാര്‍ഡ് തുടക്കമാകട്ടെ,രാജ്യാന്തര പുരസ്കാരങ്ങള്‍ പുറകെ
വരും.
ഫിലീം കോര്‍ട്ട്.