17 വര്‍ഷം ഒരുമിച്ചു നടന്ന താരങ്ങള്‍ക്ക് രണ്ട് മക്കള്‍… അവര്‍ വിവാഹിതരായത് ഇന്ന്, സുന്ദര മുഹൂര്‍ത്തം….
സ്നേഹിക്കുകയായിരുന്നു ഇണപിരിയാത്ത, ചെറിയ കാലയളവല്ല കാല് നൂറ്റാണ്ടിനടുത്തായി, ആ സ്നേഹക്കൂടുതലില്‍ പിറന്നത് രണ്ടു മക്കള്‍, എന്നിട്ടും നിയമപരമായി ഭാര്യയും ഭര്‍ത്താവുമായില്ല, സുഹൃത്തുക്കളെ പോലെ എല്ലാം പകുത്തു നല്കി 17 വര്‍ഷം ജീവിച്ച അവര്‍ ഇന്ന് വിവാഹിതരായി.
സംവിധായകന് ഹന്‍സല്‍ മെഹ്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മെഹ്ത പങ്കുവെച്ചു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു- ഹന്‍സല്‍ മെഹ്ത കുറിച്ചു.
അതെ നിലനില്ക്കുക സ്നേഹം മാത്രമാണ് ഒരിക്കലും ഉറവ വറ്റാത്തതും സ്നേഹം തന്നെയാണ് നവമിഥുനങ്ങള്ക്ക് മംഗളം നേരുന്നു. FC