ഭര്‍ത്താവ് ചതിച്ചു സമ്പാദ്യം മോഷ്ടിച്ചു, നടി ചൈത്ര പോലീസില്‍ കൊടുത്ത പരാതിയില്‍ അന്വേഷണം…….

വെറുതെ കിട്ടിയതല്ല നന്നായി കഷ്ടപ്പെട്ടതിന് കിട്ടിയ പ്രതിഫലമാണ് ബാങ്കില്‍ നിന്ന് ഭര്‍ത്താവ് അടിച്ചുമാറ്റിയത്, ഒപ്പം ഭര്‍തൃപിതാവും.
തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് ഭര്‍ത്താവിനും ഭര്‍ത്തൃപിതാവിനുമെതിരേ പോലീസില്‍ പരാതി നല്കി കന്നഡ നടി ചൈത്ര ഹല്ലികെരി.
കേസെടുത്ത മൈസൂരുവിലെ ജയലക്ഷ്മിപുരം പോലീസ് അന്വേഷണമാരംഭിച്ചു. തന്റെ അറിവില്ലാതെ ബാങ്ക് അക്കൗണ്ട് വഴി ഭര്‍ത്താവ് ബാലാജിയും ഭര്‍ത്തൃപിതാവും ചേര്‍ന്ന് സ്വര്‍ണവായ്പ എടുത്തുവെന്ന് നടി പരാതിയില്‍ പറയുന്നു. വായ്പ എടുത്തിരിക്കുന്ന പൊതുമേഖലാ ബാങ്കിന്റെ ശാഖാ മാനേജര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
2006-ല്‍ വിവാഹിതയായ ചൈത്ര 2014 വരെ മൈസൂരുവിലായിരുന്നു താമസം. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറ്റി. മൈസൂരുവില്‍ താമസിച്ചിരുന്നപ്പോഴാണ് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ബാങ്കിന്റെ ജയലക്ഷ്മിപുരം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചത്. ബെംഗളൂരുവിലേക്ക് താമസം മാറിയ ശേഷം അക്കൗണ്ടില്‍ താന്‍ ഇടപാടൊന്നും നടത്തിയിട്ടില്ലെന്നും എന്നാല്‍ തന്റെ വ്യാജ ഒപ്പുപയോഗിച്ച് ഭര്‍ത്താവും അയാളുടെ പിതാവും വായ്പ എടുക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
പോലീസില്‍ പരാതിപ്പെട്ട ശേഷം ഭര്‍ത്താവില്‍നിന്ന് തനിക്ക് വധഭീഷണി ലഭിച്ചു വെന്ന് ചൈത്ര പറഞ്ഞു. ഭര്‍ത്താവ് ശാരീരികമായി അക്രമിച്ചുവെന്ന് ആരോപിച്ച് നടി മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ‘ഗുരുശിഷ്യ’, ‘ശ്രീധാനമ്മ ദേവി’ എന്നീ ചിത്രങ്ങളില്‍ ചൈത്ര അഭിനയിച്ചിട്ടുണ്ട്. FC