നടി ഹന്‍സിക സ്വന്തമാക്കിയ ഭര്‍ത്താവ്.. ഉറ്റ കൂട്ടുകാരിയുടെതായിരുന്നു ആദ്യം.. രണ്ടാംകെട്ടിലാണ്……
പരിചയപ്പെടുന്നതും വ്യാപാരത്തില്‍ പങ്കാളിയാക്കുന്നതും കൂട്ടുകാരിയുടെ ഭര്‍ത്താവായതു കൊണ്ടായിരുന്നു.. വ്യാപാരത്തിലും അല്ലാതെയും ബന്ധം വളര്‍ന്നപ്പോള്‍ കൂട്ടുകാരിയെ ഒഴിവാക്കി അവളുടെ ഭര്‍ത്താവിനെ സ്വന്തമാക്കി.. ആ കല്ല്യാണമാണ് കഴിഞ്ഞ ദിവസം നടന്നത്..
തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെയാണ് ഹന്‍സിക ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പാര്‍ട്നര്‍ കൂടിയായ സൊഹൈലുമായി വര്‍ഷങ്ങളുടെ പരിചയം ഹന്‍സികയ്ക്കുണ്ട്. ഹന്‍സികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൊഹൈല്‍. ബിസിനസ്സ് ബന്ധം സൗഹൃദത്തിലേക്കും തുടര്‍ന്ന് പ്രണയത്തിലേക്കും വളരുകയായിരുന്നു. മുംബൈയിലുള്ള ബിസിനസ്സുകാരനാണ് സൊഹൈല്‍. സ്വന്തമായി ടെക്സറ്റൈല്‍സ് കമ്പനിയും ഉണ്ട്.
1985 മുതല്‍ ആഗോള തലത്തില്‍ എത്നിക് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ബിസിനസ്സാണ് സൊഹൈലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേത്. ഹന്‍സികയുടെ അടുത്ത സുഹൃത്തായ റിങ്കി ബജാജിന്റെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സൊഹൈല്‍ എന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിങ്കിയുടേയും സൊഹൈലിന്റേയും വിവാഹത്തിന് പങ്കെടുത്ത ഹന്‍സികയുടെ ചിത്രങ്ങളും വീഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിനെയാണ് ആത്മാര്‍ത്ഥ സൗഹൃദം എന്നു പറയുന്നത്. FC