മമ്മുട്ടി കൊടുത്ത സമ്മാനം കണ്ട് കണ്ണ് തള്ളി ആസിഫലി.. കൊടുക്കുന്നവന്റെ റേഞ്ച് പൊളിയാണ് ….
കൊടുക്കുമ്പോ അത്തരത്തില്‍ കനമുള്ളത് കൊടുക്കണം കിട്ടുന്നവന് ഷോകേസില്‍ വെക്കാന്‍ തോന്നരുത് നെഞ്ചില്‍ത്തന്നെ സ്ഥാപിക്കാന്‍ കഴിയണം.. അതാണിവിടെ നടന്നത് റോഷക്ക് എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നടന് ആസിഫലിക്ക് മെഗാസ്റ്റാര്‍ മമ്മുട്ടി റോളെക്സ് വാച്ചു സമ്മാനിച്ചത്..
”കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് നല്കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍ കിട്ടിയത്. അതില്‍ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്സ്.”-മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം ഉടനെ വേദിയിലേക്ക് റോളക്സ് വാച്ച് എത്തുകയായിരുന്നു. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. ‘എന്തെങ്കിലും പറയൂ’ എന്ന് അവതാരക അഭ്യര്‍ത്ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. റോഷാക്ക് വിജയാഘോഷ വേദിയിലെ നടന് ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.
നേരത്തെ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. FC