നടി ഹന്‍സികയുടെ വളര്‍ച്ചയുടെ രഹസ്യം പുറത്ത്.. അമ്മ ഹോര്‍മോണ്‍ കുത്തിവെച്ചു.. സംഭവിച്ചതോ….
ഒരമ്മയും മക്കളോട് ഇത്തരത്തിലൊരു ക്രൂരത ചെയ്യില്ല, വാര്ത്തകളുണ്ടാക്കുന്നവര് അവരുടെ ഭാവനക്കനുസരിച്ചു പല കഥകളും മെനയും എന്നാലത് ബാധിക്കുന്നവരുടെ വേദന വലുതായിരിക്കും.. അങ്ങനെ ഒരുകഥ മാത്രമാണ് തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട് വാനിക്കെതിരെയും എന്നാണ് അവരുടെ ‘അമ്മ പറയുന്നത്.. ചുരുങ്ങിയ കാലംകൊണ്ടു വിവാദങ്ങളും താരത്തെ വിടാതെ വേട്ടയാടി. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഹന്‍സിക വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്നത്. ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി. തന്റെ വിവാഹ വിഡിയോയായ ‘ഹന്‍സികാസ് ലവ് ഷാദി ഡ്രാമ’യിലാണ് ഹന്‍സികയുടെ വെളിപ്പെടുത്തല്‍.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഹന്‍സികയുടെ അമ്മ മോന മോട് വാനി മകള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ചുവെന്നായിരുന്നു വിവാദങ്ങള്‍ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചുവെന്നാണ് ഹന്‍സിക പറഞ്ഞത്. ‘തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത ചില മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നല്‍കേണ്ടി വരുന്ന വിലയാണിത്. ഞാന്‍ അന്ന് ഹോര്‍മോണ്‍ കുത്തിവച്ചുവെങ്കില്‍, ഇന്നും അത് ചെയ്യില്ലേ’ എന്നും താരം ചോദിക്കുന്നു. മോട് വാനിയും ഇക്കാര്യത്തില്‍ തന്റെ ഭാഗം പറയുന്നുണ്ട്. ‘ഞാന്‍ അന്ന് അങ്ങനെ ചെയ്തു വെന്നത് സത്യമാണെങ്കില്‍ ടാറ്റയേയും ബിര്‍ലയേയുകാള്‍ കോടീശ്വരിയായിരുന്നേനെ ഞാന്‍.
എന്റെ മകള്‍ക്ക് ഞാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്കിയെങ്കില് നിങ്ങള്‍ക്കും അത് ഞാന്‍ നല്കിയേനെ. വന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങള്‍ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോള്‍ പെണ്മക്കള് പെട്ടെന്ന് വളരും’- എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്. FC