ദുല്‍ക്കറിന്റെ മകള്‍ മറിയത്തിന് ജന്മദിനം, മമ്മുട്ടിയുടെ മടിയില്‍നിന്ന് മാറാതെ.. വലിയ സമ്മാനവും …..
താര കുടുംബത്തില്‍ ഒരേ മാസത്തില്‍ രണ്ടു ജന്മദിനമാണ് നടന്നത് ഒന്ന് ദുല്‍ക്കറിന്റെ അമ്മ സുല്‍ഫത്തിന്റെയും, രണ്ട് മകള്‍ മറിയത്തിന്റെയും, അമ്മയുടെ ജന്മദിത്തില്‍ ദുല്‍ക്കര്‍ കുറിച്ച ജന്മദിന സന്ദേശം വൈറലായിരുന്നു, ”എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് പിറന്നാള്‍ ആശംസകള്‍ ഏറ്റവും സവിശേഷമായ ദിവസം ഇന്നായിരുന്നു, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കായി ഓരോന്ന് ചെയ്യാന്‍ നിങ്ങള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ പിറന്നാള്കാരി ആയിരിക്കുന്നു. ലവ് യു ഉമ്മ,” എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
സുല്‍ഫത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. അത് കഴിഞ്ഞിതാ മറിയത്തിന്റെ ജന്മദിനം മമ്മുട്ടിയുടെ മടിയിലിരുന്നാണ് കൊച്ചുമറിയം ആഘോഷമാക്കിയത്, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. കൊച്ചു മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവെച്ച ചിത്രമാണിത്. ഇതിനോടകം തന്നെ ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കൊച്ചുമകള്‍ക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറില്‍ ആണോ എന്ന് പോലും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത് എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്പിക ചിറകുകള്.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു ‘നെവര്‍ലാന്‍ഡ്’ (സാങ്കല്പിക ദ്വീപ്) ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും ‘കടല്‍ക്കൊള്ളക്കാരും’ ‘ലോസ്റ്റ് ബോയ്സു’മാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്ഭുതകരമാണ് എന്നും ദുല്‍ഖര്‍ എഴുതുന്നു. നിന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ഒരിക്കല്‍ ഒരു സ്വപ്നത്തില്‍ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നുമാണ് ആശംസകള്‍ നേര്‍ന്ന് കുറിപ്പില്‍ ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്. മറിയത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC