KGF ലും താരമായ നടന് മോഹന്‍ മരിച്ചു, ആശുപത്രിയില്‍ ചികിത്സക്കിടെ മരണം, താരങ്ങളെല്ലാം…..

ആ മുഖം എപ്പോഴും ദയനീയത നിറഞ്ഞതായിരുന്നു അതുകൊണ്ടു തന്നെ മോഹന്‍ ജുനേജയെ ആരാധിക്കാനും ആളുകളുണ്ടായി, അഭിനയിക്കാനറിയുന്നവനെ സ്നേഹിച്ചു ശീലിച്ചവര്‍ക്ക് അവരുടെ വിയോഗ വാര്‍ത്ത കേള്‍ക്കാന്‍ പ്രയാസമാണ്, വമ്പന്‍ വാണിജ്യവിജയം നേടിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന്‍ ജുനേജ മരണത്തിനു കീഴടങ്ങി.
അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണം.
കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറിലാകെ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. രാജ്യത്താകെ തരംഗമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസത്തിന് തിരഞ്ഞെടുത്തതും. നടന് മോഹനന് അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ട്.സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും. ആദരാഞ്ജലികളോടെ FC