നടന് ഹരീഷിന്റെ മകന് വിഷ്ണു വിവാഹിതനാകുന്നു നയനയുമായുള്ള പ്രണയം വിവാഹത്തിലെത്തി…..
പടിപടിയായി ഉയര്‍ന്നു വന്നതാണ് നടന് ഹരീഷ് പേരടി, നാടകം, ആല്‍ബങ്ങളിലെ വെളിച്ചപ്പാടിന്റെ വേഷം, പിന്നെ സിനിമ, ഇപ്പോ മലയാളത്തിലേക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍..
ആ തിരക്കിനിടയില്‍ കുടുംബത്തിലെ ഏറ്റവും വലിയ മംഗളകര്‍മ്മം നടക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം, ഹരീഷ് പേരടിയുടെ മൂത്ത മകന് വിഷ്ണു പേരടി വിവാഹിതനാകുന്നു. നാരാണയന്‍കുട്ടി ഉഷ ദമ്പതികളുടെ മകള്‍ നയനയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കലൂര്‍ ഐഎംഎ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റര്‍ ബിരുദം നേടി. യൂണിപ്രോ എന്ന കമ്പനിയിലാണ് വിഷ്ണു ഇപ്പോള്‍. നയനും യുകെയില്‍ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
അടുത്ത വര്‍ഷം മെയ് 27ന് എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തില്‍ വച്ചാകും ഇവരുടെ വിവാഹം നടക്കുക. തുടര്‍ന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഉണ്ടാകും. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിര്‍മ്മിച്ച ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. FC