ലാലേട്ടന്റെ കൂട്ടുകാരന് സമീറിന് പിറന്നാള്‍.. കേക്ക് വായില്‍ വെച്ചുകൊടുക്കുന്ന അപൂര്‍വ ഫോട്ടോ…..
സൗഹൃദത്തിന്റെ നിറവില്‍ ജന്മദിനമെത്തി ആഘോഷിക്കാന്‍ മലയാളത്തിന്റെ പ്രിയ നടനും, സുഹൃത്തും ബിസിനസ്സ്മാനുമായ സമീര്‍ ഹംസയ്ക്ക് പിറന്നാള്‍ ആശംസകളുമായി സൂപ്പര്‍താരം മോഹന്‍ലാല്‍. സമീര്‍ ഹംസയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സൂപ്പര്‍താരത്തിന്റെ ആശംസ. മോഹന്‍ലാലിന്റെ ആരാധകരുള്‍പ്പെടെ നിരവധിപ്പേരാണ് സമീറിന് ആശംസകളുമായി എത്തിയത്. ”പ്രിയപ്പെട്ട സമീറിന് ഒരു മികച്ച ജന്മദിനവും ഒരു വളരെ നല്ലൊരു വര്‍ഷവും ആശംസിക്കുന്നു”, മോഹന്‍ലാല്‍ കുറിച്ചു.
സമീറിനൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മോഹന്‍ലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീര്‍ ഹംസ കൂട്ടുകാരനായ സമീറിന്റെ പിറന്നാള്‍ ആഘോഷമാക്കുന്ന ചിത്രങ്ങള്‍ ഇതിനു മുന്‍പും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഈ സൗഹൃദം നീണാള്‍ വാഴട്ടെ. FC