നടന് ഷാനവാസ് അവാര്‍ഡ് വാങ്ങി തിരിഞ്ഞത് മരണത്തിലേക്ക്.. ഞെട്ടലോടെ വേദിയിലുള്ളവര്….
വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ കൂടെ സംസാരിച്ചും പുഞ്ചിരിച്ചും നിന്ന ഒരാള്‍ പെട്ടെന്ന്് കുഴഞ്ഞു വീണു മരിക്കുക അതാണിവിടെ സംഭവിച്ചത്, പുരസ്കരദാനച്ചടങ്ങിനിടെ പ്രമുഖ സിനിമാ-സീരിയന് നടന് ഷാനവാസ് പ്രധാന് കുഴഞ്ഞുവീണു മരിച്ചു. 56 വയസ്സായിരുന്നു ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.
മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് നിര്‍ത്തി സംഘാടകര്‍ നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നടന് യശ്പാല്‍ ശര്‍മയാണ് മരണവിവരം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് യശ്പാല്‍ ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആമസോണ്‍ പ്രൈമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മിര്‍സാപുര്‍’ എന്ന വെബ്സീരീസില്‍ ഇന്‍സ്പെക്ടര്‍ പരശുറാം ഗുപ്തയുടെ വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ ഷാനവാസ് പ്രധാന് ‘പ്യാര് കൊയി ഖേല്‍ നഹിം’, ‘ഫാന്റം’, ‘റായീസ്,’എം.എസ്.ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി, ഖുദാ ഹാഫിസ്, തുടങ്ങിയ ചിത്രങ്ങളിലും, ദ് ഫാമിലി മാന്‍, ഹോസ്റ്റേജസ് എന്നീ വെബ്സീരീസുകളിലും കൃഷ്ണ, 24, അലിഫ് ലൈല തുടങ്ങിയ ടിവി സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശിയാണ് ഷാനവാസ്.. ആദരാഞ്ജലികളോടെ FC