ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ നിന്ന് സിനമയിലേക്ക് ചൈതന്യ പ്രകാശിന് സ്വപ്നസാക്ഷാത്ക്കാരം…..
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് ചൈതന്യ പ്രകാശിന്റേത്. ബിഗ് സ്ക്രീനില്‍ മുഖം കാണിക്കണമെന്ന ഒരുപാട് കാലത്തെ ആഗ്രഹം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയയിലെ നായിക കഥാപാത്രത്തിലൂടെ സാധ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചൈതന്യ ഇപ്പോള്‍.
ഹയയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് താരം. വാസുദേവ് സനല്‍ സര് സംവിധാനം ചെയ്ത ഒരു റൊമാന്റിക് ഫാമിലി ക്യാമ്പസ് ചിത്രമാണ് ഹയ. ക്യാമ്പസ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും കോളേജ് സ്റ്റുഡന്റ്സിന് വേണ്ടിയിട്ടുള്ള ചിത്രമാണെന്ന്. പക്ഷേ അങ്ങനെയല്ല. നല്ലൊരു മെസേജ് തരുന്ന പാരന്റ്സും കൂടെ കാണേണ്ടുന്ന സിനിമയാണ് ഹയ.
അച്ഛനമ്മമാര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടുന്ന സിനിമയാണ് ഇത്. ബിഗ് സ്ക്രീനില്‍ എന്റെ ഫെയിസ് കാണണമെന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. ഹയയിലൂടെ സാധിച്ചു. എന്നു പറയുകയാണ് ചൈതന്യ…
ഇന്‍സ്റ്റഗ്രാം ആണ്, റീല്‍സ് ആണെന്നൊക്കെ പറയുമ്പോള്‍ ചിലര്‍ക്ക് പുച്ഛമാണ്. സിനിമയിലേക്ക് വരാന്‍ ഞങ്ങള്‍ക്ക് വേറെ വഴി അറിയില്ല. റീല്‍സും ഇന്‍സ്റ്റഗ്രാമും എല്ലാം സിനിമയിലേക്ക് കയറാന്‍ ഞങ്ങളുടെ മുന്നില്‍ തുറന്ന് കിടക്കുന്ന വാതിലുകളായിട്ടാണ് കാണുന്നത്. ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത്. അങ്ങനെ ഇന്‍സ്റ്റഗ്രാമിലെ എന്റെ റീല്‍സിലൂടെയാണ് എന്നെ ആള്ക്കാര് ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നുകൂടി ചൈതന്യ തുറന്നു പറയുന്നു സിനിമയില്‍ നല്ലൊരു ഭാവി ആശംസിക്കുന്നു. FC