കനത്ത മഴ വെള്ളം കയറി പെരുവഴിയിലായ ആയിരങ്ങള്‍ക്കൊപ്പം നടന് ബിജു പപ്പനും.. ദുരന്തം ഞെട്ടിച്ചു…
മുന്‍പ് നാം കണ്ടതാണ് നടി മല്ലികയെ വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറ്റാന്‍ വലിയ വട്ടച്ചെമ്പില്‍ കയറ്റിക്കൊണ്ടു പോയത്.. വര്ഷങ്ങള്ക്കുമുന്നെ നടന്ന ആ സംഭവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇന്നലെയും തലസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, അതില്‍ ഇത്തവണയും ആയിരങ്ങള്‍ കുടുങ്ങി ഒപ്പം നടന് ബിജു പപ്പനും കുടുംബവുമുണ്ടായിരുന്നു.
പുലര്‍ച്ചെ ഒരുമണിയോടെ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും വന്ന് വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായതെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു. ഇനിയങ്ങോട്ട് വലിയ പ്രതിസന്ധികള്‍ പ്രദേശവാസികള്‍ നേരിടേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണ് ഒരുമണിയോടെ വീട്ടിലേക്ക് വന്നവര്‍ പറഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു.
അമ്പത് വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു. ഇതുവരെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. അടുക്കളഭാഗത്തേക്ക് നോക്കുമ്പോള്‍ വെള്ളം ഇരച്ചുകയറുകയാണ്. പുലര്‍ച്ചെ അഞ്ചുമണി ആയപ്പോഴേക്കും വീടിന്റെ മുന്‍വശത്തെ ചുവരുവരെ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയുടെ അച്ഛന് സുഖമില്ലാതെ കിടക്കുകയാണ്. ജീവിതത്തില്‍ ഇതാദ്യത്തെ അനുഭവമാണെന്നും ബിജു പപ്പന് പറഞ്ഞു. ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. FC