നടന് ഇന്ദ്രന്‍സ് ശാസ്ത്രജ്ഞന് ശ്രീ അബ്ദുള്‍ കലാമുമായി എങ്ങിനെയുള്ള അടുപ്പമായിരുന്നെന്ന് ആര്‍ക്കുമറിയില്ല…
ആരും ആരുമല്ലാത്ത ഒരു കാലമുണ്ടാകും.. ആ കാലത്തില്‍ നിന്ന് പലതുമാകുന്ന കാലത്തിലേക്കുള്ള പ്രയാണം.. കണ്ടു മറക്കുന്ന ലക്ഷോപലക്ഷം മുഖങ്ങളുണ്ടാകും.. ചിലര്‍ക്കുമാത്രം കിട്ടുന്ന ഭാഗ്യമാണ് നമ്മളെ എല്ലാവരും തിരിച്ചറിയുക എന്നത്.. അത്തരത്തില്‍ രണ്ടുപേരുടെ ആദ്യകാലങ്ങളാണ് ഇവിടെ പ്രിയനടന് ഇന്ദ്രന്‍സ് ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തുപറയുന്നത്.. ഞാന്‍ പണ്ട് തയ്യല്‍കട തുടങ്ങിയത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനരുകില് നിന്ന് കുറച്ചുമാറി ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്താണ്, അന്ന് കടക്ക് മുന്നിലൂടെ ഒരാള്‍ ദിവസവും നടന്നുപോകുമായിരുന്നു.. ഇടക്ക് അദ്ദേഹം കുപ്പായത്തിന്റെ ബട്ടന്‍സ് പിടിപ്പിക്കാന്‍ എന്റെ കടയിലും വരും, അടുത്തെവിടെയോ വാടകക്ക് താമസിക്കുന്ന ഒരു ഉദ്യോഗസ്ഥന് എന്നല്ലാതെ എനിക്കളെ തിരിച്ചറിയാനൊന്നും കഴിഞ്ഞിരുന്നില്ല..
പിന്നെയും വര്‍ഷങ്ങളെടുത്താണ് അത് മഹാനായ സാക്ഷാല്‍ എ പി ജി അബ്ദുള്‍ കലാമാണെന്ന് മനസ്സിലായത്.. ലാളിത്യം നിറഞ്ഞ പുഞ്ചിരിയോടെ ഇന്ദ്രന്‍സ് ഇതുപറയുമ്പോള്‍ രണ്ട് രീതിയിലുള്ള മഹാന്മാരുടെ സമാഗമം അവരറിയാതെ എന്നോ നടന്ന് കഴിഞ്ഞിരിക്കുന്നു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്. FC