നടി ദീപ തോമസിന്റെ വിശേഷങ്ങളറിഞ്ഞില്ലേ സംഗതി കളറാ……
അഭിനയം പാഷനായി കൊണ്ടുനടക്കുന്ന കോഴിക്കോടുകാരിയാണ് ദീപ തോമസ്, മികച്ച അവസരത്തിനു വേണ്ടി അവര്‍ എന്തു ത്യാഗവും സഹിക്കും… കഥാപാത്രമാണ് വലുതെന്ന് തിരിച്ചറിയുന്ന താരം അത് പൂര്‍ത്തിയാകാന്‍ സ്ട്രഗിള്‍ ചെയ്യാറുണ്ട് ‘ഹോം’ എന്ന ചിത്രത്തിലെ താരസുന്ദരിയുടെ അഭിനയമികവ് ആ ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ, ശ്രീനാഥ് ഭാസിയുടെ കാമുകിയായി തിളങ്ങാന്‍ അവര്‍ക്കു സാധിച്ചു ഇന്ദ്രന്‍സും മഞ്ജുപിള്ളയുമായി നല്ല കോമ്പിനേഷനിലാണ് ദീപ അഭിനയിച്ചത് അവര്‍ക്കിരുവര്‍ക്കും പ്രിയ മോളായിരുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് അടച്ചിട്ടിരുന്ന വീടുകളിലെ മലയാളികളുടെ മനസ്സിലേക്ക് കുളിരുകോരിയിട്ട സിനിമയായിരുന്നു ‘ഹോം’, അതിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുപുലര്‍ത്തി, കാമുകിയുടെ വേഷത്തിലെത്തിയ ദീപ തോമസ് അവതരിപ്പിച്ച പ്രിയതോമസ് എന്ന കഥാപാത്രമാണ് ഉദിച്ചു നിന്നത് എന്നു പറയാതിരിക്കാന്‍ വയ്യ, മാത്രമല്ല കരിക്ക് എന്ന വെബ് സീരീസിലും ദീപ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, വൈറസ് എന്ന ചിത്രത്തിലഭിനയിച്ച അവര്‍ വിജയ് ബാബുവിന്റെ ഹോമിലൂടെയാണ് വൈറലാകുന്നത്… ഇനിയും മികച്ച അവസരങ്ങള്‍ ദീപ തോമസിനെ തേടിയെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, മലയാളികള്‍ക്കിടയില്‍ ദീപയും മികച്ച താരമാകട്ടെ FC