മദ്യപാനം പഠിപ്പിച്ചത് മോഹന്‍ലാല്‍ തുറന്നടിച്ച് നടന് വിനീത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ……..
മലയാളികളുടെ ഇഷ്ടം ഒരുപാട് അനുഭവിച്ച നടനാണ് വിനീത്, പതിറ്റാണ്ടുകളായി അഭിനയവും, നൃത്തവും, ഡബ്ബിങ്ങുമായി സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് താരം, ബാലതാരമായി സിനിമയിലെത്തിയ വിനീത് ഇപ്പോള്‍ സജീവമായിരിക്കുന്നത് ഡബ്ബിങിലാണ്. പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണ് വിനീത്.
ഒരു മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്. ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു. ആ ഷോട്ടില്‍ ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ ലാലേട്ടന് മദ്യം ഒഴിച്ച് തരികയായിരുന്നു. ആ ഷോട്ടിന് വേണ്ടിമാത്രമായിരുന്നു അങ്ങനെ. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. മദ്യപാനത്തില്‍ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവര്‍ കളിയാക്കുന്നത്.
അതിനര്‍ത്ഥം ഞാനിപ്പോഴും ഒരു മുഴുക്കുടിയനായി എന്നല്ല അവിടെയാണ് തുടക്കം എന്നുമാത്രം, ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിനെക്കാള്‍ അതിനെല്ലാം സാക്ഷിയാവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്. എങ്ങിനെ സംഭവിച്ചു എന്ന് ഇന്നും അറിയില്ല.
പക്ഷെ പത്മരാജന് സാറിന് എല്ലാത്തിനെ കുറിച്ചും ധാരണയുണ്ട്. അന്ന് ഫിലിംമാണല്ലോ അതിനാല്‍ തെറ്റിക്കുന്തോറും ഫിലിം പാഴായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനൊരു അവസ്ഥ വരാതിരിക്കാന്‍ പരമാവധി റിഹേഴ്സല്‍ ചെയ്ത് പക്ക ആക്കിയ ശേഷമേ ടേക്ക് എടുക്കൂ. പിന്നെ നമ്മള് ചെയ്യേണ്ട ഓരോ കാര്യവും പത്മരാജന് സാര്‍ ക്യാമറയ്ക്ക് പിറകില്‍ നിന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനനുസരിച്ച് ഭാവങ്ങളും ചലനങ്ങളും മാറ്റിയാല്‍ മതി. FC