മാത്തുകുട്ടിക്കൊരു പെണ്ണ് കിട്ടി വധു ഡോക്ടറാണ്.. താരത്തിന്റെ സന്തോഷ നിമിഷങ്ങള്‍.. വിവാഹം…
നിര്‍ത്താതെ സംസാരിക്കുന്നതാണ് ശീലം.. അതുകണ്ടിഷ്ടപെട്ടാകും എലിസബത്ത് തലകുനിച്ചു കൊടുക്കുന്നത് ഇനി എന്നും ആ സംസാരത്തിന്റെ അധിപയാകാന്, റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂര്‍ സ്വദേശി ഡോ.എലിസബത്ത് ഷാജി മാത്താണ് വധു. വിവാഹ നിശ്ചയചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. അരുണ്‍ മാത്യു എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്.
ചാനല്‍ ഷോകളിലൂടെ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. 2015ല്‍ രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിലും അദ്ദേഹം പങ്കാളിയായി. 2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു. അവതാരന്‍ കലേഷ് ദിവാകരനോടൊപ്പമുള്ള മാത്തു-കല്ലു എന്ന കൂട്ടുകെട്ടില്‍ അവതരിപ്പിച്ച പല ടിവി പരിപാടികളും വന്‍ ജനപ്രീതി നേടിയിരുന്നു. FC