പഠിച്ചത് നാല് വരെ നടന് ഇന്ദ്രന്‍സ് വീണ്ടും സ്കൂളിലേക്ക് പത്താം ക്ലാസ് പാസാവണം.. ഇത് ദൃഢനിശ്ചയമാണ് …
ഒളിവും മറയുമില്ല കാര്യം തുറന്നു പറയുന്നു മുടങ്ങാതെ സ്കൂളില്‍ പോകുന്നു പത്ത് മാസം കഴിഞ്ഞാല്‍ പത്താം ക്ലാസ് പാസായതിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് നടന് ഇന്ദ്രന്‍സിന്റെ കയ്യില്‍ കിട്ടും! അഭിനയത്തില്‍ മുഴുന്‍ എ പ്ലസ്സോടെ ദേശീയ സംസ്ഥാന അവാര്‍ഡുകളും ആ സര്‍ട്ടിഫിക്കറ്റുകളും നിരവധി കയ്യില്കിട്ടിയിട്ടുണ്ട് എന്നാല്‍ പത്താംക്ലാസ് പാസായത്തിന്റെ ഒരുസര്ട്ടിഫിക്കറ്റ് കൈയിലില്ല അതുനേടുകയാണ് ലക്ഷ്യം താരം പറയുന്നത് കേള്‍ക്കാം..
പത്താം ക്ലാസ് തുല്യതാ പഠനത്തിനാണ് ചേര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണു പഠനകാലം. ‘നാലാം ക്ലാസില്‍ പഠനം അവസാനിച്ചു. അന്നു കടുത്ത ദാരിദ്ര്യമായിരുന്നു. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉള്‍വലിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനാണെങ്കിലും എനിക്കു പഠിച്ചേ തീരൂ’ ഇന്ദ്രന്‍സ് പറയുന്നു. ഇന്ദ്രന്‍സ് 4 വരെ പഠിച്ചത് കുമാരപുരം യുപി സ്കൂളിലായിരുന്നു. ‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യല്‍പണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാക്കിയത്’ അദ്ദേഹം പറയുന്നു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നു സംസ്കാരവും വിനയവുമാണല്ലോ, അതു വേണ്ടുവോളമുള്ളയാള്ക്ക് ഇനി പത്താം ക്ലാസ്സിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇതാണ്: ‘എന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തതു കാഴ്ചയില്ലാത്തതു പോലെയാണ്. എനിക്ക് കാഴ്ച വേണം’. എത്രാമനോഹരമായ കാഴ്ച്ചപ്പാട്.. ഇതും നിങ്ങള്‍ കടക്കും.FC