ആദ്യം റിമിയെ വിവാഹം കഴിച്ച വിവാദ ഗായകന് നോബിള്‍ നാലാമതും കെട്ടി.. മൂന്ന് പരാജയം ഇനിയിതൊ ?
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ബംഗ്ലാദേശി ഗായകന് മൈനുള്‍ അസന്‍ നോബിള്‍ നാലാമതും വിവാഹിതനായി. ഫര്സാന് അര്‍ഷിയെന്ന ഫുഡ് വ്ലോഗറിനെയാണ് നോബിള്‍ വിവാഹം ചെയ്തത്. ഫര്‍സാന്റെ രണ്ടാം വിവാഹമാണിത്. നദിം അഹമ്മദ് ആണ് ഫര്‍സാന്റെ ആദ്യ ഭര്‍ത്താവ്. വീണ്ടും വിവാഹിതനായെന്ന കാര്യം മൈനുള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. തുടരെത്തുടരെയായി മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാം കനത്ത പരാജയത്തില്‍ അവസാനിച്ചു. റിമിയാണ് നോബിളിന്റെ ആദ്യഭാര്യ.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ റിമിയുമായുള്ള ബന്ധം അവസാനിപ്പിച്ച നോബിള്‍, ഉടന്‍ തന്നെ ബന്ധുവായ യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും വളരെപ്പെട്ടെന്ന് അവസാനിച്ചു.
പിന്നീട് ഗായിക സല്‍സബില്‍ എന്ന യുവതിയുമായി വിവാഹിതനായി ആ ബന്ധവും വിജയിച്ചില്ല. മാത്രവുമല്ല, നോബിളിന്റെ മര്‍ദനത്തെത്തുടര്‍ന്ന് സല്‍സബില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ ഗാര്‍ഹികപീഡന പരാതിയും കൊടുത്തു. വിവാഹം കഴിക്കുമ്പോള്‍ നോബിള്‍ വളരെ മികച്ച വ്യക്തിയായിരുന്നുവെന്നും പിന്നീട് മോശം ആളുകളുമായി അടുക്കുകയും ലഹരിക്ക് അടിമയാവുകയും ചെയ്തുവെന്നും അങ്ങനെയാണ് ജീവിതതാളം തെറ്റിയതെന്നും സല്‍സബില്‍ വെളിപ്പെടുത്തിയിരുന്നു.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ചുവടുറപ്പിച്ച ഗായകനാണ് മൈനുള്‍ അസന്‍ നോബിള്‍. നിരവധി ആരാധകരെയും ഗായകന് സ്വന്തമാക്കി. കരാറില്‍ ഒപ്പ് വച്ചിട്ടും ഏറ്റെടുത്ത സംഗീതപരിപാടികളില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തതിനാല്‍! നോബിളിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ലൈംഗിക പീഡന കേസും നിലവിലുണ്ട്. അപ്പോഴാണ് നാലാം വിവാഹം. FC