മലയാള സിനിമയില്‍ നിന്ന് ഒരാള്‍ കൂടി വിടവാങ്ങി ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക്ക്.. മോഹന്‍ലാലിനൊപ്പം അവസാനം….
ലാലേട്ടന്റെ ചിത്രത്തില്‍ അവസാനം പ്രവര്‍ത്തിച്ചാണ് മടക്കം മലയാള.. ചലച്ചിത്ര മേഖലയിലെ മുതിര്‍ന്ന ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാര്‍ത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ടീമിന്റെ ‘മലൈക്കോട്ടൈ വാലിബന്’ സിനിമയിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. ഈ ചിത്രത്തിന്റെ ചെന്നൈയിലെ സെറ്റില്‍ അദ്ദേഹം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. വാലിബന്റെ ഞായറാഴ്ചത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു കാര്‍ത്തിക്. ”കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള പേര്…
ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാള്‍.. സിനിമ കാണുന്ന എല്ലാവര്ക്കും സുപരിചിതനായ പേര്… ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക് ചെന്നൈ ഇനിയില്ല!” നിര്‍മ്മാതാവ് സി.വി. സാരഥി ഫെയ്സ്ബുക്കില്‍ കുറിച്ചു.ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കാര്‍ത്തിക്കിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം തന്നെയാണെന്ന് ചലച്ചിത്ര മേഖലയിലെ നിരവധി പേര് അനുസ്മരിച്ചു. FC