നടന് ജഗദീഷിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ ഇതാണാള്, പൊതുവേദിയില്‍ വരില്ല…..
വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ അടുത്തിടെ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. ഈ എപ്പിസോഡിലാണ് ഭാര്യ അധികം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത കാരണം പറഞ്ഞത്. തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ.
സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്പെഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും” ജഗദീഷ് പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര് ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം.
രമയെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് ഷോയിലൂടെ പറഞ്ഞു, കൂടാതെ ഞാന്‍ ഒരിക്കലും ഒരു മോശം അല്ലെങ്കില്‍ ഡബിള്‍ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അധ്യാപകന് ആണെന്നുളള ഇമേജ് എന്റെയുളളില്‍ ഉളളത് കൊണ്ടാണ്.
എന്നാല്‍ വെളളാനകളുടെ നാട് എന്ന സിനിമയില്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു അധ്യാപകന് ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്തതെന്നും ജഗദീഷ് പറഞ്ഞിരുന്നു. കൊമേഴ്സില്‍ നിന്ന് കോമഡിയിലേക്കുളള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുളള ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. നല്ല കുടുംബമായി എന്നും നിലനില്ക്കാന് ജഗദീഷിനുകഴിയട്ടെ എന്ന് ആശംസിക്കുന്നു FC