നടന് കോട്ടയം പ്രദീപ് മരിച്ചു, ഞെട്ടല്‍ മാറാതെ സഹതാരങ്ങളും, ആരാധകരും, മലയാളത്തിന് വലിയ നഷ്ടം ……
കേട്ടവരാരും വിശ്വസിക്കുന്നില്ല, എങ്ങനെ വിശ്വസിക്കും കാരണം മലയാള സിനിമക്ക് പുതിയ കോമഡി മാനം നല്കിയ കോട്ടയം പ്രദീപിനെ മരണത്തിന് വിട്ടുകൊടുക്കുക എന്നത് ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു. പക്ഷേ അതുസംഭവിച്ചുകഴിഞ്ഞിരിക്കുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചേ നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയില്‍ വെച്ചു ഇസിജി പരിശോധനക്കിടെ ശക്തമായ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു പ്രദീപിന്, സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂര്‍ വീട്ടുവളപ്പില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഗൗതം മേനോന് സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച ‘മലയാളിയായ’ തൃഷയുടെ അമ്മാവന് കഥാപാത്രവും അതിന്റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിന്റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീഡിയ ടീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കല്‍ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഷോ തുടങ്ങുമ്പോള്‍ മുതല്‍ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകള്‍ കേള്‍ക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലിയെന്ന് ഒരിക്കല്‍ പ്രദീപ് പറഞ്ഞു. പഠത്തിന് ശേഷം മൂന്നാലു വര്‍ഷം സഹോദരിയുടെ മെഡിക്കല്‍ ഷോപ്പ് നോക്കി നടത്തി. പിന്നെ എല്‍ഐസിയില്‍ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വര്‍ഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആര്‍ട്ടിസ്റ്റ്- കോ ഓര്‍ഡിനേറ്റര്‍ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.
തട്ടത്തിന് മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ശ്രദ്ധേയമായിരുന്നു. നാട്ടുകാരന് അമ്മാവനും ചേട്ടന് അയല്ക്കാരന് തുടങ്ങിയ വേഷങ്ങളാണ് പ്രദീപിനെ കൂടിതലായി തേടി എത്തിയത്. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്ത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ ‘ഈശ്വരന് അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു. ഭാര്യ മായ. മകന് വിഷ്ണു ഫാഷന്‍ ഡിസൈനറായി ജോലിചെയ്യുന്നു. മകള്‍ വൃന്ദ ബി.ടെക് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കഴിഞ്ഞു. കെഎസ്ആര്‍ടിസി അക്കൗണ്ട്സ് സെക്ഷനിലാണ് വര്‍ക്ക് ചെയ്യുന്നത്… ആദരാഞ്ജലികളോടെ FC