നമ്മുടെ സ്വന്തം ജഗതിക്ക് 43 വിവാഹ വര്‍ഷങ്ങള്‍.. ഭാര്യക്കൊപ്പമുള്ള പഴയകാല ഫോട്ടോ താരം പങ്കുവെച്ചു…….
മലയാളികളുടെ സ്വന്തം അമ്പിളിച്ചേട്ടന് വിവാഹിതനായിട്ട് 43 വര്‍ഷം കഴിഞ്ഞിരിക്കുന്നു, വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ ശോഭയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടന് ജഗതി ശ്രീകുമാര്‍. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം’ എന്ന കുറിപ്പോടെയാണ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്. സാരിയാണ് ശോഭ ധരിച്ചിരിക്കുന്നത്. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം സിനിമയില്‍ നിന്നു വിട്ടുനിന്ന ജഗതി സിബിഐ 5 എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. 2012ല്‍ മലപ്പുറം തേഞ്ഞിപ്പാലത്തുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍. FC