നടി മൃദുല പറയുന്നു തെരുവ് നായകളെ കൊല്ലരുതെന്ന്.. നാട്ടുകാര്‍ പറയുന്നു നായകളുള്ള സ്ഥലത്തിറങ്ങി ഒന്ന് നടക്കാന്‍….
കൊല്ലണമെന്ന് ആഗ്രഹമുള്ള ആരുമില്ല പക്ഷെ അനുഭവിക്കുന്നവര്‍ക്കേ അറിയൂ കൊന്നാലും തീരാത്ത പകയാണ് ബാക്കിയെന്ന്, ഹൈ ടെക് വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പലതും തട്ടിവിടാം അവരൊന്നും നാല് തെരുവുനായകള്‍ക്ക് ഇടയിലൂടെ ഇറങ്ങിനടന്ന് കാര്യം പറഞ്ഞാല്‍ അവക്കൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്താല്‍ ചിലപ്പോ ജനങ്ങള്‍ക്കു പേടിമാറുമായിരിക്കും…
നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാര്‍പ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ ഷെല്‍റ്ററുകള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് മൃദുല പറയുന്നു. പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരുണ്ട്. അതിനുള്ള പരിഹാരം മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുകയാണോ എന്നും താരം ചോദിക്കുന്നു.
സമൂഹമാധ്യമത്തിലൂടെയായിരുന്നു മൃദുല മുരളി തന്റെ നിലപാട് തുറന്നു പറഞ്ഞത്. ”പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തെയും കൊന്നൊടുക്കുക! ഇങ്ങനെയാണോ കാര്യങ്ങള്‍ നടത്തേണ്ടത്.” തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കുന്നു. നിരവധി ആളുകളാണ് മൃദുലയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തുവരുന്നത്.
തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് നടി മറുപടിയും നല്‍കുന്നുണ്ട്. മൃഗ സ്നേഹികള്‍ ഇറങ്ങി എന്ന കമന്റിന് ‘ഇറങ്ങണോല്ലോ. ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ’ എന്നായിരുന്നു മൃദുലയുടെ മറുപടി. ‘ചേച്ചി റോഡില്‍ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാല്‍ പോലും ആരും തിരിഞ്ഞു നോക്കില്ല’ എന്ന കമന്റിനും മൃദുല മറുപടി പറഞ്ഞു: ”എനിക്ക് കടി കിട്ടി പേ പിടിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ ആളുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ ആരാണ് തീരുമാനിക്കാന്‍? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.” മൃദുലയെ പോലുള്ള ആളുകള്‍ക്കും സ്ഥലംവാങ്ങി ഷെല്‍ട്ടര്‍ പണിയാം കുറച്ചൊരാശ്വാസം കിട്ടും. FC